മത്സ്യത്തിന്റെ വയറ്റില്‍ നിന്ന് കിട്ടിയത് പൊട്ടിക്കാത്ത മദ്യക്കുപ്പി; വീഡിയോ വൈറല്‍

കടല്‍ എന്ന മഹാത്ഭുതത്തെപ്പറ്റി നമുക്കെല്ലാം അറിയാം. എന്നാല്‍ ഇപ്രാവശ്യത്തെ അനുഭവം അല്‍പം വ്യത്യസ്തമാണ്. ദിവസവും മീന്‍പിടിക്കാന്‍ കടലിലേക്ക് പോവുന്നവരെ കാത്ത് എല്ലാ ദിവസവും ഒരേ അനുഭവം ആയിരിക്കില്ല എന്നുള്ളതാണ്. ഒരു മത്സ്യത്തൊഴിലാളി അടുത്തിടെ മീന്‍പിടിക്കാന്‍ പോയപ്പോള്‍ കിട്ടിയത് ഒരു മുഴുത്ത മത്സ്യത്തെയാണ്. എന്നാല്‍ മത്സ്യത്തിന്റെ വയറു കീറിയപ്പോള്‍ കണ്ടതാവട്ടെ ഒരു പൊട്ടിക്കാത്ത മദ്യക്കുപ്പി. ഇദ്ദേഹത്തിന്റെ ഭാഗ്യത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന ഈ വീഡിയോ തന്നെയാണ് ഇപ്പോഴും എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നത്.

കുപ്പി ലഭിച്ചതിന് ശേഷം ആഹ്ലാദപ്രകടനങ്ങളും വീഡിയോയില്‍ കാണാവുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ഒരാള്‍ ബോട്ടില്‍ മീന്‍ മുറിക്കുകയായിരുന്നു. മീന്‍ ഈ ബോട്ടിലുമായാണോ ഇത്ര കാലം ജീവിച്ചത് എങ്ങനെ ബോട്ടില്‍ മീനിന് അകത്തായി എന്നെല്ലാം ചോദ്യങ്ങളുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യര്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ മത്സ്യങ്ങള്‍ വിഴുങ്ങുന്നത് സാധാരണ കാര്യമാണ്. മത്സ്യങ്ങളും മറ്റ് കടല്‍ജീവികളും ഇവ വിഴുങ്ങുന്നത് പലപ്പോഴും അവയുടെ ജീവന് തന്നെ അപകടം ഉണ്ടാക്കുന്നതാണ്. ഇത്തരത്തില്‍ കുപ്പി വിഴുങ്ങിയ മീനായിരിക്കാം ഇതെന്നാണ് പറയുന്നത്.

എന്ത് തന്നെയായാലും കടലിലെ സമ്പത്ത് നശിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത്രയും കുപ്പി എങ്ങനെയാണ് മീന്‍ വിഴുങ്ങുക എന്നതും പലരിലും സംശയം ഉണ്ടാക്കുന്നതാണ്. ഇത്രയും കാലം എങ്ങനെ മീന്‍ ജീവനോടെ ഇരുന്നു എന്നുള്ളതും വളരെയധികം സംശയങ്ങള്‍ ഉണ്ടാക്കുന്നതാണ്. വീഡിയോയില്‍ പറയുന്നത് പോലെ സംഭവിക്കുന്നില്ല എന്നാണ് പറയുന്നത്.

മീനിന്റെ വയറ്റിനുള്ളിലെ എന്‍സൈമുകള്‍ ഇതെല്ലാം നശിപ്പിക്കും എന്നാണ് പറയുന്നത്. ഇദ്ദേഹം മദ്യക്കുപ്പി ലഭിച്ചപ്പോള്‍ തന്നെ ജാക്‌പോട്ട് എന്ന് പറയുന്നുണ്ട്. തുറക്കാത്ത ഒരു ബോട്ടില്‍ വിസ്‌കിയാണ് മീനിന്റെ വയറ്റിലുണ്ടായിരുന്നത്. എന്ത് തന്നെയായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News