27.4 C
Kottayam
Thursday, June 4, 2026

നവ്യയുടെ ഭർത്താവ് എവിടെ? മറുപടിയുമായി നടി

Must read

കൊച്ചി:മകൻ സായി കൃഷ്ണയുടെ പിറന്നാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ശേഷം നടി നവ്യ നായർക്ക് (Navya Nair) നേരെ അതിരൂക്ഷമായ ആക്രമണമാണ് സൈബർ ഇടത്തിൽ നിന്നും ഉയർന്നത്. പ്രത്യേകിച്ചും ഈ ചിത്രമാണ് ആക്രമണത്തിന് പ്രധാന കാരണം. മകന്റെ ജന്മദിനത്തിന് അച്ഛനും, അമ്മയും, സഹോദരനും, സഹോദരന്റെ ഭാര്യയുമാണ് നവ്യക്കും മകനും ഒപ്പം ഉണ്ടായിരുന്നത്.

ഭർത്താവ് സന്തോഷ് എവിടെ? എന്തുകൊണ്ട് മകന്റെ പിറന്നാളിന് വന്നില്ല? നവ്യ വിവാഹമോചത്തആവുന്നോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു സൈബർ ഇടത്തിൽ മുഴുവനും. കഴിഞ്ഞ വർഷത്തെ പിറന്നാളിന് നവ്യയും ഭർത്താവും മകനും ചേർന്ന് ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങൾ ഉൾപ്പെടെ നവ്യ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയുമായി നവ്യയുടെ അടുത്ത ചിത്രങ്ങൾ എത്തിക്കഴിഞ്ഞു

- Advertisement -

ഈ ചിത്രത്തിൽ നവ്യക്കൊപ്പം ഭർത്താവിന്റെ അമ്മയും സഹോദരിയുമാണുള്ളത്. കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് നവ്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇത് ആരുടേയും ജന്മദിനമല്ല, പക്ഷെ തന്റെയൊപ്പം പങ്കിടാൻ ഭർതൃ വീട്ടിൽ ഒരുങ്ങിയ കേക്ക് ആണിത്

- Advertisement -

ഭർത്താവിന്റെ നാടായ കോട്ടയം പെരുന്നയിലെ അമ്പലത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിയതാണ് നവ്യ. ക്ഷേത്ര ദർശനം നടത്തിയ ശേഷമുള്ള ചിത്രങ്ങളും നവ്യ പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്.

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

- Advertisement -

വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് നവ്യാ നായര്‍. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്.

നവ്യയുടെ സന്തോഷ നിമിഷങ്ങളെല്ലാം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് താരം ആഗ്രഹിക്കുന്നത്. നിരവധി ടെലിവിഷന്‍ ഷോകളുടേയും ഭാഗമായി എത്താറുള്ള നവ്യ ഷൂട്ടിങിനും മറ്റുമായി നാട്ടിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സന്തോഷങ്ങളുടെ ഘോഷയാത്രയാണ് നവ്യയുടെ ജീവിതത്തില്‍ പുതിയ വാഹനം സ്വന്തമാക്കിയതും മകന്റെ പിറന്നാള്‍ ആഘോഷമായി കൊണ്ടാടിയതുമെല്ലാം ഈ ആഴ്ചയിലായിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമായ നവ്യ അപ്പോള്‍ തന്നെ ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. ആദ്യം പുതിയ കാര്‍ വാങ്ങിയതിന്റെ സന്തോഷമാണ് നവ്യാ നായര്‍ പങ്കുവെച്ചത്.

കണ്‍ട്രിമാനാണ് നവ്യാ നായര്‍ സ്വന്തമാക്കിയത്. ഫാന്‍സി നമ്പറും നവ്യാ നായര്‍ വാഹനത്തിനായി സ്വന്തമാക്കിയിരുന്നു. ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് നവ്യാ നായര്‍ വാഹനം വീട്ടിലേക്ക് കൊണ്ടുപോയത്. മിനി കണ്‍ട്രിമാന്റെ പുതിയ പതിപ്പ് 2021ല്‍ തന്നെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 40.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇന്ത്യയില്‍ മികച്ച വില്‍പനയുള്ള കുഞ്ഞന്‍ ആഡംബര വാഹനം കൂടിയാണ് മിനി കണ്‍ട്രിമാന്‍. നവ്യയുടെ മാതാപിതാക്കള്‍ ചേര്‍ന്നാണ് താരത്തിന് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്.

വാഹനം വാങ്ങി തൊട്ടടുത്തുള്ള ദിവസങ്ങളില്‍ തന്നെയായിരുന്നു താരത്തിന്റെ ഏക മകന്‍ സായിയുടെ ജന്മദിനാഘോഷവും നടന്നത്. ‘എന്റെ ലോകം… എന്റെ കരുത്ത്… ജന്മദിനാശംസകള്‍ മൈ ബോയ്. മമ്മ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഐ ലവ് യൂ മൈ ജാന്‍. എന്റെ ക്രിഷിന് സന്തോഷ ജന്മദിനം’ എന്നാണ് നവ്യ കുറിച്ചത്. മകന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോകളും നവ്യാ നായര്‍ പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും താരത്തിന്റെ ഭര്‍ത്താവ് സന്തോഷിന്റെ അസാന്നിധ്യം ഉണ്ടായിരുന്നു. ബിസിനസ് തിരക്കുകളാലാണ് സന്തോഷ് ആഘോഷങ്ങളില്‍ നവ്യയ്ക്കൊപ്പം എത്താതിരുന്നതെന്ന് നവ്യയെ അടുത്തറിയുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്.

എന്നാല്‍ നിരവധി കമന്റുകളാണ് ഭര്‍ത്താവ് എവിടെ, കുഞ്ഞിന്റെ അച്ഛന്‍ എവിടെ, ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞോ…വേര്‍പിരിയാന്‍ പോകുവാണോ എന്നു തുടങ്ങി നിരവധി പേരാണ് പ്രത്യക്ഷപ്പെട്ടത്. ഒടുവില്‍ നവ്യയുടെ ആരാധകര്‍ തന്നെ ഇത്തരക്കാര്‍ക്ക് തക്കതായ മറുപടിയും നല്‍കി. എന്നാല്‍ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുവരുമെത്തിയത് ഒറ്റയ്ക്കായിരുന്നു എന്ന കാരണവും കമന്റിടുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതോടൊപ്പം നവ്യയുടെ പഴയ ലൈവും ആരാധകര്‍ കുത്തിപൊക്കിയിട്ടുണ്ട്. ഭര്‍ത്താവിനെ ബിസിനസില്‍ സഹായിക്കുന്നതിനെ കുറിച്ചും മറ്റും പറയുന്നതാണ് ലൈവ്. എന്നാല്‍ ഇടയ്ക്കിടെ ലൈവിലെത്താറുള്ള നവ്യയുടെ ലൈവ് കാണാത്തത് എന്താണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week