സ്റ്റാർ കിഡ് വന്നപ്പോൾ മീഡിയ എന്നെ ഒഴിവാക്കി അദ്ദേഹത്തിന്റെ പിന്നാലെ ഓടി,ഞാൻ അവഗണിക്കപ്പെട്ടു
മുംബൈ:ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് മൃണാൾ താക്കൂർ. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ചുകൊണ്ട് സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരം വരുംകാലങ്ങളിൽ ഇന്ത്യൻ സിനിമയിലെ വലിയ താരമായി മാറും എന്നതിൽ സംശയമില്ല. ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടതെങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഹിന്ദി സിനിമയിലും തെലുങ്ക് സിനിമയിലും കൂടുതലായി തിളങ്ങിനിൽക്കുന്ന താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മറാത്തി സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞവർഷം മലയാളത്തിന്റെ പ്രമുഖ താരം ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സീതാ രാമൻ എന്ന സിനിമയിലൂടെയാണ് താരം സൗത്ത് ഇന്ത്യൻ സിനിമ ലോകത്തേക്ക് കടന്നുവരുന്നത്.
സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി താരം ആരാധകരുടെ താൽപര്യാർത്ഥം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.
തന്റെ സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും താരം പല വേദികളിലും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ഇന്റർവുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം പറഞ്ഞ പുതിയ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന ഒരു കാര്യത്തെയാണ് താരം വളരെ ബോൾഡ് ആയി തുറന്ന് പറഞ്ഞത്.
പൊതുസ്ഥലത്ത് മീഡിയ എന്നെ അവഗണിച്ചു എന്നാണ് താരം പറഞ്ഞത്. അതായത് എന്റെ അടുത്തിരുന്ന മീഡിയ ഒരു സ്റ്റാർ കിഡ് ആ വേദിയിലേക്ക് കടന്നു വന്നപ്പോൾ എന്നെ ഒഴിവാക്കുകയും പിന്നീട് അദ്ദേഹത്തിന് പിന്നാലെ ഓടുകയുണ്ടായി എന്ന സംഭവമാണ് വേദനയോടെ താരം തുറന്നു പറഞ്ഞത്. കാരണം എന്നെക്കാളും പ്രാധാന്യം സ്റ്റാർ കിടിന് ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്.
ഇപ്പോൾ താരം ഇന്ത്യയിൽ തന്നെ അറിയപ്പെട്ട വലിയ സെലിബ്രിറ്റിയാണ്. ഈ പ്രസ്താവനക്കെതിരെ പലരും അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ നിങ്ങളെക്കാൾ വലിയ സെലിബ്രിറ്റി ആയിരിക്കാം ആ സ്റ്റാർ കിഡ്, അതല്ലെങ്കിൽ അവിടുത്തെ ഏറ്റവും വലിയ അട്രാക്ഷൻ സ്റ്റാർ കിഡ് ആയിരിക്കാം. അതുകൊണ്ട് സ്വാഭാവികമായി മീഡിയ അവരുടെ പിന്നാലെ പോകും തീർച്ച.
ഇതേപോലെ തന്നെയാണ് നിങ്ങളുടെ അത്രയും പോപ്പുലർ അല്ലാത്ത ഒരു ആൾ ഇന്റർവ്യൂ നടക്കുമ്പോൾ നിങ്ങൾ ആ വേദിയിലേക്ക് വന്നാൽ നിങ്ങളുടെ ഭാഗത്തേക്ക് മീഡിയ തിരിയുക എന്നുള്ളത്.അതുകൊണ്ട് ഇതൊരു സ്വാഭാവിക സംഭവം തന്നെയാണ് എന്ന് പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും താരം പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നു.