ഗര്‍ഭിണിയായപ്പോള്‍ മറ്റൊരുത്തിയെ തേടി പോയി, വീടിന് പുറത്തിറങ്ങാന്‍ പേടി; ഭര്‍ത്താവിനെതിരെ ചാരു

കൊച്ചി:തന്റെ വ്യക്തിജീവിതത്തില്‍ വളരെ സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് ടെലിവിഷന്‍ താരം ചാരു അസോപ്പ കടന്നു പോകുന്നത്. ഭര്‍ത്താവ് രാജീവ് സെന്നുമായുള്ള പ്രശ്‌നങ്ങളും വേര്‍ പിരിയലുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ്. ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി ഇരുവരുടേയും ദാമ്പത്യ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളില്‍ നിറയുകയാണ്. ഒരിടയ്ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരുന്നു. എന്നാല്‍ നാളുകള്‍ക്ക് പിന്നാലെ ഇരുവരും വീണ്ടും അകലുമായിരുന്നു.

പ്രണയ വിവാഹമായിരുന്നു ചാരുവിന്റേയും രാജീവിന്റേയും. 2019 ലായിരുന്നു ഇരുവരും ഒരുമിക്കുന്നത്. തുടക്കത്തില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. 2021 ലാണ് ചാരുവിനും രാജീവിനും മകള്‍ സൈന പിറക്കുന്നത്. എന്നാല്‍ മകളുടെ വരവും അവരുടെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനായില്ല. അധികം വൈകാതെ തന്നെ പ്രശ്‌നങ്ങള്‍ പരസ്യമാവുകയായിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ രാജീവിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ചാരു. രാജീവിന്റെ കുടുംബം തന്നെ അഭിനയം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നാണ് ചാരു പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”അവന്‍ മൂന്ന് മാസം അപ്രതക്ഷ്യനായി. എന്നെ ഫോണില്‍ പോലും ബ്ലോക്ക് ചെയ്തു. അവന്റെ കുടുംബം പോലും അവനോട് ദേഷ്യപ്പെട്ടു. അവനെ പറഞ്ഞ് മനസിലാക്കുക സാധ്യമല്ല. അവര്‍ എന്നോട് പക്വത കാണിക്കാനാണ് പറയുക. ആറു മാസത്തേക്ക് ജോലി ചെയ്യുന്നത് നിര്‍ത്താനും അവന് വേണ്ടി ഭക്ഷണം പാകം ചെയ്യാനും പറഞ്ഞു. അതോടെ അവന്‍ സന്തുഷ്ടനായി തിരികെ വരുമെന്നായിരുന്നു പറഞ്ഞത്” എന്നാണ് ചാരു പറയുന്നത്. ചാരു അഭിനയം നിര്‍ത്തിയില്ലെങ്കില്‍ ദാമ്പത്യ ജീവിതം തകരുമെന്ന് രാജീവ് പറയുമായിരുന്നുവെന്നും മറ്റേതെങ്കിലും നടന്മാരോട് സംസാരിച്ചാല്‍ അതിന്റെ പേരില്‍ അപമാനിക്കുമായിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.


”ഞാന്‍ ഓഡിഷന് പോകുമ്പോള്‍ അവന്‍ വളരെ തരംതാണ രീതിയില്‍ സംസാരിക്കുമായിരുന്നു. എനിക്ക് മെസേജുകള്‍ അയക്കും. എന്നെ എന്നും സംശയമായിരുന്നു. എന്നെ ആരുമായും ബന്ധപ്പെടുത്തി കഥയുണ്ടാക്കുമായിരുന്നു. രാജീവിനെ പേടിച്ച് ഞാന്‍ വീടിന് പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്ന സമയമുണ്ട്. അവന്റെ മൂഡ് മാറുമോ എന്ന് പേടിച്ചിട്ട്” ചാരു പറയുന്നു. ചാരുവിന്റെ രണ്ടാം വിവാഹമാണ് രാജീവുമായുള്ളത്. അതിനാല്‍ തന്നെ ഈ വിവാഹ ബന്ധം തകരാതെ നോക്കാന്‍ താന്‍ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും ചാരു പറയുന്നുണ്ട്.

”രണ്ടാം വിവാഹമെങ്കിലും തകരാതെ നോക്കാന്‍ എന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. അല്ലെങ്കില്‍ ആളുകള്‍ എന്നെ കളിയാക്കുകയും എനിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് പറയുകയും ചെയ്യും. അതിനാല്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു നോക്കി. അതെന്റെ സന്തോഷം തന്നെ ഇല്ലാതാക്കി” എന്നാണ് ചാരു പറയുന്നത്. രാജീവിന് പെട്ടെന്ന് ദേഷ്യം വരുമെന്നും തന്നെ നിരന്തരം അസഭ്യം പറയുമെന്നും പല തവണ തന്റെ ദേഹത്ത് കൈവച്ചിട്ടുണ്ടെന്നുമാണ് ചാരുവിന്റെ ആരോപണം.

വഴക്കുകള്‍ക്ക് ശേഷം രാജീവ് പറയാതെ ഇറങ്ങിപ്പോകുമെന്നും ബന്ധപ്പെടാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഇല്ലാതാക്കി വെക്കുമെന്നുമാണ് ചാരു പറയുന്നത്. ഭര്‍ത്താവ് എവിടെയാണെന്ന് പോലും പലപ്പോഴും തനിക്ക് അറിയില്ലെന്നും താരം പറയുന്നുണ്ട്. ഒരിക്കല്‍ പോലും ഇരുന്ന് സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ രാജീവ് ശ്രമിച്ചിട്ടില്ലെന്നും ചാരു പറയുന്നുണ്ട്. താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് രാജീവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ചാരു ആരോപിക്കുന്നത്. ഒരിക്കല്‍ താന്‍ മുന്‍കൂട്ടി അറിയിക്കാതെ ഡല്‍ഹിയിലെത്തിയപ്പോഴാണ് രാജീവ് തന്നെ വഞ്ചിക്കുകയാണെന്ന് മനസിലായതെന്നും ചാരു പറയുന്നു.

രാജീവിന്റെ സഹോദരിയും നടിയുമാണ് സുസ്മിത സെന്‍. താരം തങ്ങളോട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് ജീവിക്കാന്‍ പറഞ്ഞിട്ടില്ലെന്നാണ് ചാരു പറയുന്നത്. അതേസമയം എന്താണോ സന്തോഷം നല്‍കുന്നതെന്ന് തോന്നുന്നത് അത് ചെയ്യാനാണ്, അതിപ്പോള്‍ പിരിയുന്നതാണെങ്കില്‍ അത്, സുസ്മിത പറഞ്ഞതെന്നും ചാരു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News