26 C
Kottayam
Saturday, June 6, 2026

‘അനുവാദം ചോദിക്കാതെ എന്നെ കെട്ടിപിടിച്ച് ഉമ്മവെച്ച ഒരാളാണ് ശ്രീനിവാസൻ, ഭാ​ഗ്യം ചെയ്ത അച്ഛൻ’; ബാലചന്ദ്ര മേനോൻ

Must read

കൊച്ചി:മലയാളികള്‍ക്ക് ഏറെ സുപരിചിതനായ സംവിധായകനും നടനുമാണ്‌ ബാലചന്ദ്ര മേനോന്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളും സിനിമകളും മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് താരം. ഇപ്പോഴിത ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ച് പങ്കുെവെച്ച് എത്തിയിരിക്കുകയാണ് ബാലചന്ദ്ര മേനോൻ.

ശ്രീനിവാസൻ വീണ്ടും ആരോ​ഗ്യം വീണ്ടെടുത്ത് അഭിനയത്തിലേക്ക് തിരിച്ച് വന്നുവെന്ന വാർത്ത നൽകിയ സന്തോഷത്തിലാണ് ബാലചന്ദ്ര മേനോൻ ശ്രീനിവാസനെ കുറിച്ച് വാചാലനായത്.

ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ശ്രീനിവാസൻ വീണ്ടും സിനിമയിൽ സജീവമാകുന്നത്. വിനീതും ഷൈന്‍ ടോം ചാക്കോയും അന്‍സിബ ഹസനും അടക്കം ഒട്ടേറെ പേര്‍ സിനിമയിൽ അഭിനയിക്കുന്നുണ്ട്‌.

കീടമാണ് ശ്രീനിവാസന്റെ അവസാനം റിലീസ്‌ ചെയ്‌ത ചിത്രം. തിരിച്ചുവരവില്‍ അഭിനയം മാത്രമല്ല എഴുത്തുമുണ്ട്‌ ശ്രീനിവാസന്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് കുറുക്കന്റെ നിര്‍മാണം നിർവഹിക്കുന്നത്.

- Advertisement -

സുധീര്‍ കരമന, ശ്രീകാന്ത്‌ മുരളി, ജോജി ജോണ്‍, അശ്വത്‌ ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ‘കഴിഞ്ഞ ദിവസം എനിക്ക് വളരെ സന്തോഷം നൽകിയൊരു കാര്യം സുഖമില്ലാതിരുന്ന ശ്രീനിവാസൻ വീണ്ടും അഭിനയിക്കാൻ തുടങ്ങിയെന്ന വാർത്തയാണ്.’

- Advertisement -

‘അത് എന്നെപ്പോലൊരു വ്യക്തിക്ക് കൂടുതൽ ഫീൽ ചെയ്യാൻ കാരണം ഇതേപോലെ ഞാനും കുറച്ച് കാലം രോ​ഗാവസ്ഥയിൽ വീട്ടിൽ തന്നെ ഇരുന്ന് ദിവസങ്ങൾ തള്ളി നീക്കിയ ആളാണ്.’

‘ആ സമയത്ത് നാട്ടിൽ എന്തെല്ലാം കഥകളാണ് എന്നെ കുറിച്ച് പ്രചരിച്ചതെന്ന് എനിക്കറിയാം. അതുപോലെ ശ്രീനിവാസൻ ക്ഷീണിച്ചിരിക്കുന്ന ഒരു ഫോട്ടോ കണ്ടിട്ട് കുറച്ച് നാൾ മുമ്പ് ആളുകൾ എന്നോട് പറഞ്ഞ കാര്യങ്ങൾ എന്റെ മനസിലുണ്ട്.’

‘അതൊരു ഭാ​ഗ്യവാനായ അച്ഛനായതുകൊണ്ടാണ്. ശ്രീനിവാസന് അദ്ദേഹത്തിന്റേതായ രീതിയിലുള്ള നർമ്മവും മറ്റുമൊക്കെ വെച്ച് പ്രത്യേകം ഓഡിയൻസ് അ​ദ്ദേഹത്തിനുണ്ട്. ആദ്യം എനിക്ക് ശ്രീനിവാസനെ കുറിച്ച് കേട്ട് പരിചയമെ ഉണ്ടായിരുന്നുള്ളു.’

- Advertisement -

‘ഒരിക്കൽ ചിരിയോ ചിരി സിനിമ ഞാൻ ചെയ്യുന്ന സമയത്ത് ശ്രീനിവാസൻ ഒരു കഥ പറയാനായി എന്നെ കാണാൻ വന്നു. അന്ന് ചില ശാരീരിക അസ്വസ്ഥതകൾ മൂലം ആരെയും കണ്ടാൽ ചിരിക്കാനോ സംസാരിക്കാനോ ഉള്ള മാനസീകാവസ്ഥ എനിക്കുണ്ടായിരുന്നില്ല.’

‘ഞങ്ങളുടേത് പ്രതിപക്ഷ ബ​ഹുമാനത്തോടെയുള്ള ബന്ധമായിരുന്നു. എന്നോട് സിനിമയുടെ കഥ പറയാൻ വന്നിട്ട് പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ ശ്രീനിവാസൻ പിൻവാങ്ങും. പലതവണ പറയാൻ ശ്രീനിവാസൻ ശ്രമിച്ചു പക്ഷെ അ​ദ്ദേഹത്തിന് പറയാൻ സാധിച്ചില്ല.’

‘ശ്രീനിവാസൻ കഥ പറയാൻ വന്ന് അത് ചെയ്യാതെ മടങ്ങിപ്പോയത് എനിക്കും വിഷമമുണ്ടാക്കി. പിന്നീട് അദ്ദേഹം എന്റെ സിനിമയിൽ അഭിനയിച്ചു. ശേഷം പലപ്പോഴായി ഞങ്ങൾ കണ്ടുമുട്ടി. ഒന്നിച്ച് സമയം ചിലവഴിച്ചു.’

‘എന്നോട് എന്റെ അനുവാദം ചോദിക്കാതെ കെട്ടിപിടിച്ച് ഉമ്മവെച്ച ഒരാളാണ് ശ്രീനിവാസൻ. ഇന്നും അതിന്റെ കാരണം എനിക്ക് മനസിലായിട്ടില്ല. ഒരുമിച്ച് ഇരുന്ന് സംസാരിച്ച ശേഷം അവനവന്റെ മുറികളിലേക്ക് പോകുന്ന സമയത്താണ് അദ്ദേഹം ഓടി ചാടി വന്ന് എന്നെ കെട്ടി പിടിച്ച് ഉമ്മ വെച്ചിട്ട് പോയത്. അതിന്റെ കാരണം ഇന്നും ഞാൻ ചോദിച്ചിട്ടില്ല. സമയം കിട്ടിയില്ല.’

‘അദ്ദേഹം വീണ്ടും ഊർജസ്വലനായി വന്ന് അഭിനയിക്കുമ്പോൾ എല്ലാവിധ ആശംസകളും ഞാൻ അ​ദ്ദേഹത്തിന് നേരുകയാണ്’ എന്നാണ് ബാലചന്ദ്ര മേനോൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Popular this week