അഭിനയിക്കുന്നതിനിടെ തൊടലും പിടിക്കലും, സഹികെട്ട് ഐശ്വര്യ അബ്ബാസിന്റെ കരണത്തടിച്ചു! അന്ന് നടന്നത്‌

മുംബൈ:ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. 1994 ല്‍ ലോക സുന്ദരിപ്പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്.തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം നടത്തുന്നത്. 1997 ല്‍ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു ആദ്യ ചിത്രം. അതിനുശേഷമാണ് ഐശ്വര്യ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികയായി മാറാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു.

തമിഴില്‍ ശങ്കറിന്റെ ജീന്‍സ്, രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മണിരത്നത്തിന്റെ ഗുരു തുടങ്ങിയ സിനിമകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ഈ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ബോളിവുഡില്‍ തിരക്കായതോടെയാണ് ഐശ്വര്യ തമിഴ് വിടുന്നത്. എന്നാല്‍ പിന്നീട് 2010 ല്‍ രാവണന്‍, എന്തിരന്‍ തുടങ്ങിയ സിനിമകളിലൂടെ തിരിച്ചെത്തുകയും ചെയ്തു.

വീണ്ടും തമിഴില്‍ നിന്നും ഇടവേളയെടുത്ത ഐശ്വര്യ തിരികെ വന്നത് പൊന്നിയിന്‍ സെല്‍വനിലൂടെയായിരുന്നു. ഏകദേശം 12 വര്‍ഷത്തിന് ശേഷമുള്ള ഐശ്വര്യയുടെ മടങ്ങി വരവ് കയ്യടി നേടിക്കൊണ്ടായിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിലെ ഐശ്വര്യയുടെ നന്ദിനി എന്ന കഥാപാത്രത്തിന് ലഭിച്ചത്. പൊതുവെ വിവാദങ്ങളിലൊന്നും അധികം ചെന്നുപെടാത്ത താരമാണ് ഐശ്വര്യ റായ്. എന്നാല്‍ ഒരിക്കല്‍ ഒരു പ്രമുഖ തമിഴ് നടനെ ഐശ്വര്യ കരണത്തടിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു പാര്‍ട്ടിയില്‍ വച്ച് നടന്‍ മോശമായി സ്പര്‍ശിച്ചപ്പോള്‍ ഐശ്വര്യ നടന്റെ കരണത്തടിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ നടന്‍ ആരാണെന്ന് വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത് ഈ നടന്‍ അബ്ബാസ് ആണെന്നാണ്. കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിനിടെ അബ്ബാസ് ഐശ്വര്യയോട് അപമര്യാദയായി പെരുമാറി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ അബ്ബാസ് ഐശ്വര്യയെ അനാവശ്യമായി സ്പര്‍ശിക്കുകയും മറ്റും ചെയ്തു. ഐശ്വര്യ ആദ്യം അതെല്ലാം ക്ഷമിച്ചെങ്കിലും ചില സമയങ്ങളില്‍ അബ്ബാസ് ക്ഷമ നശിപ്പിക്കും വിധം പെരുമാറി. അതോടെ ക്ഷുഭിതയായ ഐശ്വര്യ അബ്ബാസിന്റെ കരണത്തടിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ നാണം കെട്ട നടന്‍ ദേഷ്യത്തോടെ കാരവാനില്‍ കയറി ഇരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

പിന്നീട് സംവിധായകന്‍ ഇടപെട്ട് അബ്ബാസിനെ കൊണ്ട് ഐശ്വര്യയോട് മാപ്പ് പറയിപ്പിച്ചു. അതിനു ശേഷമാണ് സിനിമയുടെ ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ എത്രമാത്രം സത്യമുണ്ടെന്ന് വ്യക്തമല്ല. ഐശ്വര്യയും ഇങ്ങനൊരു സംഭവത്തെ കുറിച്ച് മുന്‍പ് സംസാരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, കണ്ടുകൊണ്ടേനില്‍ ഐശ്വര്യയ്ക്ക് അബ്ബാസുമായി ചില റൊമാന്റിക് രംഗങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് അബ്ബാസിന്റെ പേര് ചര്‍ച്ചയാകാന്‍ കാരണം എന്നാണ് മറ്റ് ചിലര്‍ വിലയിരുത്തുന്നത്.

മമ്മൂട്ടി, അജിത്, തബു അടക്കം വമ്പന്‍ താരനിര അണിനിരന്ന സിനിമയായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. ചിത്രം വലിയ വിജയമായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News