പ്രശ്‌സത നടി ഒരാളുടെ ഒന്നേകാല്‍ ലക്ഷം രൂപ അടിച്ചു മാറ്റി! വിധവ ആയ ശേഷം വന്ന മെസേജുകള്‍
കൊച്ചി:കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ജീജ സുരേന്ദ്രന്‍. നിരവധി സിനിമകളിലും ശ്രദ്ധേയ വേഷങ്ങളില്‍ ജീജ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി മലയാള സിനിമ, സീരിയല്‍ ലോകത്ത് സജീവമാണ് നടി. മെഗാ സീരിയലുകളില്‍ അടക്കം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ ജീജ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ താരങ്ങളുടെ സംഘടനയുടേയും സജീവ പ്രവര്‍ത്തകയാണ് ജീജ.
ഇപ്പോഴിതാ സീരിയല്‍ താരങ്ങള്‍ക്കിടയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ജീജ സുരേന്ദ്രന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജീജ മനസ് തുറന്നത്.
ചൂഷണം ചെയ്യപ്പെടാന്‍ നിന്നു കൊടുത്തിട്ടല്ലേ ചൂഷണം ചെയ്യുന്നത്. ഞാന്‍ ജെനുവിന്‍ ആണെന്ന് മനസിലാക്കിയാല്‍ നിങ്ങള്‍ ഞാനുമായി ഡീല്‍ ചെയ്യും. ചൂഷണം ചെയ്യപ്പെടാന്‍ നിന്നു കൊടുത്താല്‍ നിങ്ങളെ ചൂഷണം ചെയ്യും. എന്തിനാണ് നിങ്ങള്‍ നിന്നു കൊടുക്കുന്നത്? നമ്മളെക്കൊണ്ട് താങ്ങാന്‍ പറ്റുന്നത് താങ്ങാം. താങ്ങാന്‍ പറ്റാത്തിടത്ത് പോയി അബദ്ധത്തില്‍ പെട്ട്, പോയി തൂങ്ങുന്നതിലും ഭേദം അതിന് പോകാതിരിക്കുകയല്ലേ? എന്നാണ് ജീജ ചോദിക്കുന്നത്.
ഇന്നൊരു അനുഭവം എനിക്കുണ്ടായി. ഉപദേശിച്ച് വച്ചിട്ടാണ് വന്നത്. അങ്ങനെ എന്തെങ്കിലും തോന്നിയാല്‍ പാതിരാത്രിയ്ക്ക് ആണെങ്കിലും എന്നെ വിളിച്ചോളാന്‍ പറഞ്ഞു. ഇല്ല, ചേച്ചി ഞാന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് പറഞ്ഞത്. അവര്‍ ചെയ്യുന്നത് മണ്ടത്തരമാണ്.
എങ്കിലും നമ്മള്‍ ഇടപെട്ട് അവര്‍ക്ക് എന്തെങ്കിലും സന്തോഷം കൊടുക്കുമ്പോള്‍ ഒരു സംതൃപ്തി ലഭിക്കും. തൂങ്ങി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതിന് മുന്നേ പ്രവര്‍ത്തിക്കണ്ടേ. പെട്ടു പെട്ടു എന്ന് പറയും. എന്തിനാണ് പെടാന്‍ പോകുന്നു. നീ ചെയ്തിട്ടല്ലേ മോനേ അല്ലെങ്കില്‍ മോളേ? എന്നിട്ടും നമ്മള്‍ അവരുടെ കൂടെ നില്‍ക്കുകയാണെന്നും താരം പറയുന്നു.
എന്റെ മകന്‍ വക്കീലാണ്. മകനോട് ഞാന്‍ പറയാത്ത കാര്യങ്ങളില്ല. ഒരു ദിവസം ഞാന്‍ തന്നെ എന്റെ മകനോട് എന്റെ മെസഞ്ചറില്‍ വരുന്ന മെസേജുകളെക്കുറിച്ച് പറഞ്ഞു. പറയുന്നത് ആരാധനയാണ്. അച്ഛമ്മ കഥാപാത്രമായിട്ട് പോലും ആരാധന. അല്ലാതെയുള്ള വേഷം ഇട്ടാല്‍ ഇതാണോ അച്ഛമ്മ എന്ന് ചോദിക്കും. പിന്നെ വിധവ ആയ ശേഷമുള്ള മെസേജുകള്‍. വോയ്‌സ് മെസേജുകള്‍, കമന്റുകള്‍ ഓക്കെയുണ്ട്. അപ്പോള്‍ ഈ കൊച്ചു പെണ്‍കുട്ടികള്‍ എന്തൊക്കെ അനുഭവിക്കുന്നുണ്ടാകുമെന്നും താരം ചോദിക്കുന്നു.
ഇതൊക്കെയും ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് മാത്രം സംഭവിക്കുന്നതല്ല. അല്ലാതെയില്ലാത്തിടത്തും ഉണ്ട്. പ്രായം നോക്കിയിട്ടുമല്ല. ഒറ്റയ്ക്കാണോ, അപ്പോള്‍ വരും വാലും പൊക്കി. എന്തിനാണ് അതിനൊക്കെ പോകുന്നത്. ആരാധന മൂത്തവന്മാരില്‍ നിന്നും പെണ്‍കുട്ടികള്‍ സാമര്‍ത്ഥ്യത്തില്‍ പണം അടിച്ചു മാറ്റുന്ന സംഭവങ്ങളുമുണ്ട്. വേഗം കൊടുക്കും.
കഴിഞ്ഞ ദിവസം ഒരു പ്രശ്‌സതയായ നടി ഒരാളുടെ ഒന്നേകാല്‍ ലക്ഷം രൂപ അടിച്ചു മാറ്റി. അയ്യായിരം രൂപ ചോദിച്ചാല്‍ കൊടുക്കാത്ത ആളാണ്. ഇപ്പോള്‍ വിളിക്കുമ്പോള്‍ അവള്‍ അങ്ങനെ പറയുന്നു, ഇങ്ങനെ പറയുന്നു ചേച്ചിയെന്ന് പറഞ്ഞു. കൊടുക്കുമ്പോള്‍ നിങ്ങള്‍ എന്നോട് ചോദിച്ചില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. കൊടുക്കുമ്പോള്‍ സംഘടനയ്ക്ക് അറിയില്ലല്ലോ. അതിനാല്‍ ഇതിലൊന്നും സംഘടന ഇടപെടില്ലെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.