വനിതാ സുഹൃത്തുമൊത്തുള്ള കിടപ്പറരംഗം വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍,വെട്ടിലായി സഹകരണബാങ്ക് പ്രസിഡണ്ട്,കട്ടപ്പനയ്ക്ക് ശേഷം വീണ്ടുമൊരു വിവാദം

തൃശൂര്‍: കട്ടപ്പനയിലെ വൈദികനും വീട്ടമ്മയും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് അടങ്ങും മുമ്പ് തൃശൂരില്‍ നിന്ന് മറ്റൊരു വിവാദം കൂടി തലപൊക്കുന്നു. ഇവിടെ സഹകരണ ബാങ്ക് പ്രസിഡണ്ടാണ് നായകന്‍.പ്രസിഡണ്ടും വനിതാ സുഹൃത്തും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ ഇദ്ദേഹത്തിന്റെ തന്നെ ഫോണില്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസായി മാറുകയായിരുന്നു.ഫിജോ ജോസ് പുല്ലന്‍ എന്നയാള്‍ ഫെയ്‌സ് ബുക്കിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചാവിഷയമായി ഇതു മാറിയിരിയ്ക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് ആധാരമായ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് എത്തിയത്.കിട്ടപ്പറ രംഗങ്ങള്‍ എന്നു രേഖപ്പെടുത്തിയിരിയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം ഇയാളുടെ കുടുംബചിത്രവും ചില വീഡിയോകളോടൊപ്പം ചേര്‍ത്തുമെല്ലാം പ്രചരിപ്പിയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രങ്ങള്‍ പുറത്തുപോയത് പ്രസിഡണ്ടിന് അബദ്ധം പറ്റിയതിലൂടെ ആയിരിയ്ക്കാം എന്നതാണ് പുറത്തുവരുന്ന വിവരം.ചിത്രം അറിയാതെ സ്റ്റാറ്റസായി മാറിയത് ഇദ്ദേഹം അറിഞ്ഞിട്ടുണ്ടാവുകയുമില്ല. സുഹൃത്തും പ്രസിഡണ്ടും വിവാഹിതരാണെന്നുള്ളത് കൂടുതല്‍ വിവാദത്തിലേക്കാവും കാര്യങ്ങളെ നയിയ്ക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News