വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ച നേതാവിനെതിരെ പരാതി നല്‍കിയ പാര്‍ട്ടി അംഗത്തിനെതിരെ നടപടിക്ക് ഒരുങ്ങി സി പി എം, അശ്ലീല സന്ദേശം അയച്ച നേതാവ് തലഉയര്‍ത്തി നടക്കുന്നു

ആലപ്പുഴ: വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ച നേതാവിനെതിരെ പരാതി നല്‍കിയ പാര്‍ട്ടി അംഗം വെട്ടിലായി. നേതാവിനെതിരെ പരാതി നല്‍കിയ അംഗത്തിനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് സി പി എം. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ സി പി എം ഏരിയ കമ്മിറ്റിയിലാണ് സംഭവം. ഏരിയ കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഏരിയ സെന്റര്‍ അംഗമായ നേതാവ് അശ്ലീല സന്ദേശമയച്ചത്.

നേതാവിന്റെ നടപടിക്കെതിരെ പരാതിപ്പെട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണത്തിന് മറ്റൊരു ഏരിയ കമ്മിറ്റി അംഗത്തെ സി പി എം നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അശ്ലീല സന്ദേശമയച്ച നേതാവിനെ താക്കീത് ചെയ്തിരുന്നു.

തനിക്കെതിരെ പരാതി നല്‍കിയ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ഏരിയ സെന്റര്‍ അംഗം യോഗത്തില്‍ പരാതി ഉന്നയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരനായ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടിക്ക് കമ്മിഷനെ നിയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News