ശ്രദ്ധിയ്ക്കുക സ്ത്രീകളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു,കോട്ടയത്തെ അധ്യാപികയുടെ നമ്പര്‍ എത്തിപ്പെട്ടത് അശ്ലീല സൈറ്റില്‍,ഡി.പിയില്‍ അശ്ലീലചിത്രം,ഹാക്കിംഗില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഇങ്ങനെ,ഇരയായ അധ്യാപികയുടെ ഓഡിയോ കേള്‍ക്കാം
കോട്ടയം സംസ്ഥാനത്ത് വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്.വ്യക്തിഗത വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിയെടുത്ത ശേഷം അശ്ലീലചിത്രങ്ങള്‍ ഡി.പിയാക്കി മാറ്റുകയും പിന്നീട് ഇതേ നമ്പറുകള്‍ ഡേറ്റിംഗ് സൈറ്റുകളിലും അശ്ലീല വെബ്‌സൈറ്റുകളിലും ഷെയര്‍ ചെയ്യപ്പെടുന്നതായും ഹാക്കിംഗിന് ഇരയായവര്‍ പറയുന്നു. ഇത്തരം നിരവധി പരാതികള്‍ ലഭിയ്ക്കുന്നുണ്ടെന്ന് സൈബര്‍ സെല്ലും സമ്മതിയ്ക്കുന്നു.
വായ്പ്പൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക ദീപയുടേത് എന്ന പേരില്‍ പ്രചരിയ്ക്കുന്ന വാട്‌സ് ആപ്പ് ആഡിയോയിലാണ് വ്യക്തികളുടെ ജീവിതത്തേത്തന്നെ മാറ്റി മറിയ്ക്കാവുന്ന വാട്‌സ്ആപ്പ് ഹാക്കിംഗിനേക്കുറിച്ചുള്ള വിവരങ്ങളുള്ളത്.ഹാക്കര്‍മാര്‍ അക്കൗണ്ട് തട്ടിയെടുത്ത ശേഷം അശ്ലീല ചിത്രങ്ങള്‍ ഉപയോഗിച്ച് ഡി.പി മാറ്റിയതായും സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വാട്‌സ് ആപ്പില്‍ രജിസ്‌ട്രേഷന്‍ വാസ് റിക്വസ്റ്റഡ് ഫ്രം ദിസ് നമ്പര്‍ എന്ന സന്ദേശത്തോടെയായിരുന്നു തുടക്കം.രണ്ടു മൂന്നു ദിവസം ഇതേ സന്ദേശം ആവര്‍ത്തിച്ചതോടെ മറുപടി നല്‍കാതെ വാട്‌സ് ആപ്പില്‍ പ്രവേശിയ്ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി.ഒടുവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അടക്കം നടക്കുന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ ഒ.കെ.കൊടുത്തു.ഇതോടെ വാട്‌സ് ആപ്പ് കൈവിട്ടു പോവുകയായിരുന്നു.
വാട്‌സ് ആപ്പ് പ്രൊഫൈല്‍ മാറിയതു ശ്രദ്ധയില്‍ക്കണ്ട സുഹൃത്തുക്കളാണ് വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്.നമ്പരില്‍ നിന്ന് പലര്‍ക്കും മെസേജുകള്‍ നമ്മള്‍ അറിയാതെ പോകാന്‍ തുടങ്ങി.ഡി.പി തനിയെ മാറാന്‍ തുടങ്ങി.ഒപ്പം അശ്ലീല സൈറ്റുകളില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടതോടെ വടക്കേ ഇന്ത്യയില്‍ നിന്നടക്കം നിരവധിയാളുകള്‍ വിളിയ്ക്കാന്‍ തുടങ്ങിയതായും സൈബര്‍ സെല്ലിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
അധ്യാപികയുടെ ആഡിയോ കേള്‍ക്കാം:
വാട്‌സ് ആപ്പിലെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുക എന്നതാണ് ഇതിനെ പ്രതിരോധിയ്ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം എന്ന് ഐ.ടിവിദഗ്ദര്‍ പറയുന്നു. താഴെ കാണിച്ചിരിയ്ക്കുന്ന രണ്ടു മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ ഹാക്കര്‍മാരെ ഫലപ്രദമായി തടയാനാവും.
1.വാട്‌സ് ആപ്പില്‍ പ്രൈവസി സെറ്റിംഗ്‌സിലെത്തി ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ആക്കുക.
2.ഇങ്ങനെ ചെയ്താല്‍ വീണ്ടുമൊരാള്‍ ഇതേ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോക്കിയാല്‍.ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ കൊടുക്കേണ്ടിവരും.
3.ഇത്തരത്തില്‍ നമ്പര്‍ കൊടുത്താല്‍ ഉള്ള ഗുണം.വാട്‌സ് ആപ്പ് നമ്മള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ നമ്പര്‍ ചോദിയ്ക്കും.അതുകൊണ്ട് ഈ നമ്പര്‍ അറിയാതെ ആര്‍ക്കും അക്കൗണ്ട് തട്ടിയെടുക്കാനാവില്ല.