25.4 C
Kottayam
Monday, June 15, 2026

WhatsApp: വാട്സ് ആപ്പ് സ്റ്റാറ്റസിൽ പുതിയ അപ്ഡേഷൻ, ഇനി വോയിസും പങ്കുവെയ്ക്കാം

Must read

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ജനകീയമായ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ് (Whatsapp). മെറ്റയുടെ കീഴില്‍ ഉള്ള ഈ ആപ്പ് കൃത്യമായ ഇടവേളകളില്‍ കൊണ്ടുവരുന്ന അപ്ഡേഷനുകളാണ് വാട്ട്സ്ആപ്പിനെ ജനപ്രിയമാക്കി നിര്‍ത്തുന്നത്. വാട്ട്സ്ആപ്പിന്‍റെ ഫീച്ചറുകളില്‍ ഏറ്റവും ജനപ്രിയമായ കാര്യമാണ് വാട്ട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് ഫീച്ചർ (Whatsapp Status).

ഇൻസ്റ്റാഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നമ്മൾ കാണുന്ന സ്റ്റോറീസ് ഫീച്ചറിന്‍റെ പതിപ്പ് തന്നെയാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസും. ചിത്രങ്ങൾ, വീഡിയോകൾ, ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ എന്നിവയെല്ലാം വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ അപ്ഡേറ്റ് ചെയ്യാം. എന്നാല്‍ വോയ്‌സ് നോട്ടുകൾ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഈ കാര്യത്തിൽ വാട്ട്സ്ആപ്പ് ഉടന്‍ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ട്.

വോയ്‌സ് നോട്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ അല്ലെങ്കിൽ ‘വോയ്‌സ് സ്റ്റാറ്റസ്’ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് വോയ്‌സ് നോട്ടുകൾ അയയ്‌ക്കുന്നതുപോലെ അതിവേഗം അപ്ഡേറ്റ് ചെയ്യാം. ഓഡിയോ നോട്ടുകള്‍ റെക്കോർഡുചെയ്യാനും അവരുടെ സ്റ്റാറ്റസ് ടാബിൽ പങ്കിടാനും പുതിയ പ്രത്യേകത വഴി സാധിക്കും. 

ഗാനങ്ങളോ, മറ്റ് ശബ്ദശകലങ്ങളോ പങ്കുവയ്ക്കാന്‍ സാധിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. എന്നാല്‍ സ്വയം റെക്കോർഡുചെയ്ത ശബ്ദവും വാട്ട്സ്ആപ്പ് കോൺടാക്റ്റിലുള്ളവരുമായി  എളുപ്പത്തിൽ പങ്കിടാന്‍ ഈ പ്രത്യേകത വഴി സാധിക്കും. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയുടെ  പുതിയ റിപ്പോർട്ട് പ്രകാരം നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പ്രത്യേകത അടുത്ത അപ്ഡേറ്റില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ പ്രത്യേകതയുടെ സ്ക്രീന്‍ ഷോട്ട് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്ത് വിട്ടിട്ടുണ്ട്.

- Advertisement -

ഈ സ്ക്രീന്‍ ഷോട്ട് പ്രകാരം, നിങ്ങൾ പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ബട്ടൺ പോപ്പ് അപ്പ് ചെയ്യും. ഇത് പങ്കിടേണ്ട വോയ്‌സ് നോട്ട് റെക്കോർഡ് ചെയ്യാനും അനുവദിക്കും. വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും നിങ്ങളുടെ സാധാരണ സ്റ്റാറ്റസ് അപ്‌ഡേറ്റുകളുടെ അതേ സ്വകാര്യതാ ക്രമീകരണം പിന്തുടരും.  നിങ്ങളുടെ പതിവ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലേക്ക് ആക്‌സസ് ഇല്ലാത്ത ആളുകൾക്ക് നിങ്ങളുടെ വോയ്‌സ് അപ്‌ഡേറ്റുകൾ ദൃശ്യമാകില്ല.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

‘പ്രിയ‌ദർശിനി യാത്ര ആകെ കല്ലുകടി’: മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു,ബസ് പണിമുടക്കി

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ്...

Popular this week