24.3 C
Kottayam
Tuesday, November 26, 2024

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരണോ വേണ്ടയോ; തീരുമാനം നിങ്ങൾക്കെടുക്കാം, പുതിയ സുരക്ഷാ ഫീച്ചര്‍ എത്തി

Must read

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ നമ്മളറിയാതെ പലരും നമ്മളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാറുണ്ട്. ഇതില്‍ നമുക്ക് തികച്ചും അപരിചിതരായ ആളുകള്‍ നമ്മളെ ആഡ് ചെയ്യുന്ന ഗ്രൂപ്പുകളുമുണ്ടാകും. ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നവര്‍ ചിലപ്പോള്‍ നമ്മുടെ കോണ്‍ടാക്റ്റിലുള്ള ആളേ ആവണമെന്നില്ല. ഇത് ആളുകളില്‍ വലിയ ആശയക്കുഴപ്പം സൃഷ്‌ടിക്കാറുണ്ട്. മാത്രമല്ല, ഇങ്ങനെ അപരിചിതമായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെട്ട് സാമ്പത്തിക തട്ടിപ്പുകളില‍ടക്കം ഇരയാകുന്നവരുമുണ്ട്. ഇതിനെല്ലാം പരിഹാരമാകും എന്ന പ്രതീക്ഷയോടെ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തിയിരിക്കുകയാണ്. 

നമ്മളെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് ആരെങ്കിലും ചേര്‍ത്തുകഴിഞ്ഞാല്‍ ആ ഗ്രൂപ്പിലേക്ക് പ്രവേശിക്കും മുമ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ നമുക്ക് കാണാനാകുന്നതാണ് പുതിയ സംവിധാനം. എന്താണ് ഗ്രൂപ്പിന്‍റെ പേര്, ആരാണ് ഗ്രൂപ്പിലേക്ക് നമ്മളെ ചേര്‍ത്തത്, എന്നാണ് ഗ്രൂപ്പ് ആരംഭിച്ചത്,

ആരാണ് ഗ്രൂപ്പ് തുടങ്ങിയത് എന്നീ വിവരങ്ങള്‍ യൂസര്‍ക്ക് ലഭ്യമാകും. നമ്മുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്ത ആരെങ്കിലുമാണോ ഗ്രൂപ്പിലേക്ക് ചേര്‍ത്തത് എന്ന് അനായാസം ഇതിലൂടെ അറിയാം. പരിചയമില്ലാത്ത ആരെങ്കിലുമാണ് നിങ്ങളെ ചേര്‍ത്തതെങ്കില്‍ എക്‌സിറ്റ് അടിക്കാനുള്ള ഓപ്ഷനും കാണാം. വാട്‌സ്ആപ്പ് കോണ്‍ടെക്സ്റ്റ് കാര്‍ഡ് എന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ പേര്.  

വാട്‌സ്ആപ്പ് കോണ്‍ടെക്സ്റ്റ് കാര്‍ഡ് ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് ലഭിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വരും ആഴ്‌ചകളില്‍ പുത്തന്‍ ഫീച്ചര്‍ കൂടുതല്‍ പേരിലേക്കെത്തും. വാട്‌സ്ആപ്പിലെ സുരക്ഷ കൂട്ടുന്നതിന്‍റെ ഭാഗമായാണ് മെറ്റ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ക്രിപ്റ്റോകറന്‍സി, തൊഴില്‍ തട്ടിപ്പുകള്‍ തുടങ്ങി അനവധി പുലിവാലുകളില്‍ ചെന്ന് ചാടുന്നത് ഒഴിവാക്കാന്‍ യൂസര്‍മാരെ വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍ സഹായിക്കും എന്ന് കരുതപ്പെടുന്നു. അടുത്തിടെയായി വാട്‌സ്ആപ്പ് നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week