29.4 C
Kottayam
Saturday, June 6, 2026

കൊങ്കൺ പാതയിൽ വെള്ളക്കെട്ട്: കേരളത്തിൽ നിന്നുള്ള അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

Must read

മുംബൈ: ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം. തിരുനല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍- ഗാന്ധി ധാം എക്‌സ്പ്രസ്, എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍- ലോക്മാന്യതിലക് എക്‌സ്പ്രസ്, നിസാമുദ്ദീന്‍- എറണാകുളം എക്‌സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും.

ലോക്മാന്യ തിലക്- തിരുവനന്തപുരം സെന്‍ട്രല്‍, ലോകമാന്യതിലക്- കൊച്ചുവേളി, നിസാമുദ്ദീന്‍- തിരുവനന്തപുരം സെന്‍ട്രല്‍, ഭാവ്‌നഗര്‍- കൊച്ചുവേളി, ലോകമാന്യ തിലക്- എറണാകുളം, ഇന്‍ഡോര്‍- കൊച്ചുവേളി എക്‌സ്പ്രസുകളം വഴിതിരിച്ചുവിടും. ഷൊര്‍ണൂര്‍- ഈറോഡ്- ധര്‍മവാരം- ഗുണ്ടകല്‍- റായ്ച്ചുര്‍- വാദി- സോലാപുര്‍- പൂണെ- ലോനാവാല- പന്‍വേല്‍ വഴിയാണ് തിരിച്ചുവിടുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സര്‍വീസ് ആരംഭിക്കുന്ന തീവണ്ടികള്‍ക്കാണ് നിയന്ത്രണം.

ബുധനാഴ്ച രാവിലെ 9.15-ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍- മുംബൈ എല്‍.ടി.ടി നേത്രാവതി എക്‌സ്പ്രസ് 7.40 മണിക്കൂര്‍ വൈകി വൈകീട്ട് 4.55-ന് മാത്രമേ പുറപ്പെടുകയുള്ളൂ. ലോകമാന്യ തിലകില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വൈകുന്നതിനാലാണ് ക്രമീകരണം.

മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് വന്ദേഭാരത്, മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് ജനശതാബ്ദി, മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് മാണ്ഡോവി, മുംബൈ സി.എം.എസ്.ടി- മംഗളൂരു എക്‌സ്പ്രസുകള്‍ റദ്ദാക്കി. മഡ്ഗാവല്‍നിന്ന് മുംബൈയിലേക്കുള്ള മണ്ഡോവി എക്‌സപ്രസ്, സാവന്ത്‌വാദി റോഡ് പാസഞ്ചര്‍, മുംബൈ സി.എസ്.എം.ടി. തേജസ് എക്‌സ്പ്രസ്, മുംബൈ സി.എസ്.എം.ടി. ജനശതാബ്ദി എക്‌സപ്രസ് എന്നീ തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ച യാത്രയാരംഭിക്കുന്ന സാവന്ത്‌വാദി റോഡ്- ദിവ എക്‌സ്പ്രസും സര്‍വീസ് നടത്തില്ല.

- Advertisement -

മഡ്ഗാവ്- ചണ്ഡിഗഢ്, മംഗളൂരു സെന്‍ട്രല്‍- ലോക്മാന്യ തിലക്, മംഗളൂരു- മുംബൈ എക്‌സ്പ്രസുകളും സാവന്ത്‌വാദി- മഡ്ഗാവ് പാസഞ്ചര്‍ എന്നിവയും റദ്ദാക്കി. മുംബൈ സി.എം.എസ്.ടി- മഡ്ഗാവ് ജങ്ഷന്‍ കൊങ്കണ്‍ കന്യ, ലോകമാന്യതിലക്- മംഗളൂരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്‌സ്പ്രസുകള്‍ സാവന്ത്‌വാദി റോഡില്‍ സര്‍വീസ് അവസാനിപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week