29.1 C
Kottayam
Saturday, May 4, 2024

വാട്‌സ് ആപ്പ് മെസേജിന് താഴെ മൂന്ന് ടിക്കുകള്‍ കണ്ടാല്‍; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

Must read

വാട്ട്‌സ് ആപ്പ് മെസെജുകളിലെ ടിക്ക് മാര്‍ക്കുകള്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാട്ട്‌സ്ആപ്പ് മെസേജിന് താഴെ മൂന്ന് നീല ടിക്കുകള്‍ കണ്ടാല്‍ സര്‍ക്കാര്‍ ആ മെസേജ് കണ്ടിട്ടുണ്ടാകുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. രണ്ട് നീല ടിക്കുകള്‍ക്കൊപ്പം ഒരു ചുവന്ന ടിക്ക് മാര്‍ക്കാണ് കാണുന്നതെങ്കില്‍ ആ സന്ദേശത്തിന്റെ പേരില്‍ സര്‍ക്കാരിന് നടപടിയെടുക്കാമെന്നും ഒരു നീല ടിക്കും രണ്ട് ചുവന്ന ടിക്കുകളുമാണ് കാണുന്നതെങ്കില്‍ മെസ്സേജ് അയച്ച ആള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും സന്ദേശത്തില്‍ പറയുന്നു. അതുകൊണ്ട് വാട്ട്‌സ്ആപ്പില്‍ മെസ്സേജുകള്‍ അയയ്ക്കുമ്പോള്‍ സൂക്ഷിക്കണമെന്നും രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള മെസ്സേജുകള്‍ അയയ്ക്കരുതെന്നുമുള്ള നിര്‍ദേശവും സന്ദേശത്തിനൊപ്പമുണ്ട്.

എന്നാല്‍ സര്‍ക്കാരിന് വാട്ട്‌സ്ആപ്പില്‍ വരുന്ന മെസ്സേജുകള്‍ വായിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വാട്ട്‌സ്ആപ്പിലൂടെ അയയ്ക്കപ്പെടുന്ന മെസ്സേജുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയതിനാല്‍ വാട്ട്‌സ്ആപ്പ് മെസേജുകളും കോളുകളും അയച്ച ആള്‍ക്കും ലഭിച്ചയാള്‍ക്കുമല്ലാതെ വാട്ട്‌സ്ആപ്പ് കമ്പനിയ്ക്ക് പോലും വായിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week