പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്‌സ് ആപ്പ്

കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്‌സ് ആപ്പ്. വിവിധ ഡിവൈസുകളില്‍ ഒരേസമയം ഒരു വാട്‌സ് ആപ്പ് അക്കൗണ്ടിലെ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്. ഇതിനുള്ള പരീക്ഷണങ്ങള്‍ വാട്‌സ് ആപ് ആരംഭിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്ത് വാട്‌സ് ആപ്പ് ചാറ്റ് ബാറില്‍ നേരിട്ട് പേസ്റ്റ് ചെയ്ത് അയക്കാനുള്ള സൗകര്യവും വാട്‌സ് ആപ്പില്‍ പുതുതായി എത്തും. ഇരു ഫീച്ചറുകളുടെയും പരീക്ഷണം ഐ.ഒ.എസിലാണ് നിലവില്‍ പുരോഗമിക്കുന്നത്. ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഐ.ഒ.എസിലേക്കും ഫീച്ചറെത്തുന്നത്.നേരത്തെ വോയ്‌സ് വിഡിയോ കോളുകള്‍ വെബ് വേര്‍ഷനില്‍ വാട്‌സ് ആപ് പരീക്ഷിച്ചിരുന്നു. ഇതിന്റെ ബീറ്റ പരീക്ഷണങ്ങളായിരുന്നു നടത്തിയത്. എന്നാല്‍, ഫീച്ചര്‍ ഇതുവരെ വാട്‌സ് ആപ് പുറത്തിറക്കിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News