24.2 C
Kottayam
Saturday, June 6, 2026

‘നടിയോട് മോശമായി പെരുമാറിയപ്പോൾ ലാലേട്ടൻ ചെയ്തത്’; അങ്ങനെയൊരു മുഖം മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകൻ

Must read

കൊച്ചി:അഭിനയത്തിന്റെ കാര്യത്തിൽ നടൻ മോഹൻലാലിന് പകരം വെക്കാനൊരു നടനില്ലെന്നാണ് ആരാധകർ പറയുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ മോഹൻലാൽ ഇക്കാലയളവിനിടയിൽ അവതരിപ്പിച്ചു. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച നടനെക്കുറിച്ച് മറു ഭാഷാ താരങ്ങൾ വരെ നേരത്തെ വാചാലരായിട്ടുണ്ട്. നടനെന്നതിനൊപ്പം തന്നെ മോഹൻലാൽ സഹപ്രവർത്തകരോട് പെരുമാറുന്ന രീതിയെക്കുറിച്ചും പലരും സംസാരിക്കാറുണ്ട്.

താരപരിവേഷമില്ലാതെ ഒപ്പം അഭിനയിക്കുന്ന ആളെ വളരെ കംഫർട്ടബിൾ ആക്കുന്ന നടനാണ് മോഹൻലാലെന്ന് നേരത്തെ പല അഭിനേതാക്കളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകനും ഛായാഗ്രഹകനും
ആയ ഇസ്മയിൽ ഹസ്സൻ.

മോഹൻലാൽ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന ആളാണെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

‘വിഷ്ണുലോകം സിനിമയ്ക്കിടെ ആണ് മോഹൻമാലുമായി സൗഹൃദത്തിൽ ആവുന്നത്. ആ കാലം നല്ല രസമായിരുന്നു. ഒരിക്കൽ ഒരു മജിസ്ട്രേറ്റ് അദ്ദേഹത്തെ കാണാൻ ലൊക്കേഷനിൽ വന്നു. പക്ഷെ ലാലേട്ടൻ അങ്ങോട്ട് പോവുന്നില്ല. മജിസ്ട്രേറ്റ് അല്ലേ വന്നത് പോവുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അതിനേക്കാൾ രസം നിങ്ങളുമായി കമ്പനി അടിച്ചിരിക്കുന്നതാണെന്ന് പറഞ്ഞു’

- Advertisement -

‘അതായിരുന്നു ലാലേട്ടന്റെ സെറ്റിലെ മൂഡ്. ആ സിനിമ കഴിഞ്ഞ് ഉള്ളടക്കവും മാന്ത്രികത്തിലേക്കും എത്തി. ആ സെറ്റിൽ വന്നപ്പോൾ ഒന്ന് രണ്ട് ചെറിയ അനുഭവങ്ങൾ ഉണ്ടായി. ലാലേട്ടൻ നമ്മളിൽ നിന്ന് കുറച്ച് അകന്ന് പോയോ എന്ന തോന്നൽ അന്നെനിക്ക് ഉണ്ടായി’

- Advertisement -

‘ലാലേട്ടന് സ്വാതിക മനസ്സാണ്. നന്മ, ദയ തുടങ്ങിയവ. ഞാൻ കാരണം മറ്റൊരാൾ വേദനിക്കരുതെന്നുണ്ട്. ഛെ എന്ന് പറഞ്ഞ് പോലും ഞാൻ കണ്ടിട്ടില്ല’

‘അതേ ലാലേട്ടൻ ഉള്ളടക്കം സിനിമയിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫീമെയ്ൽ ആർട്ടിസ്റ്റിനെ കാണാൻ വന്നവരിൽ ഒരു സുമുഖൻ അറിയാതെ തട്ടുന്ന പോലെ ദേഹത്ത് തട്ടിയപ്പോൾ അവനെ പിടിച്ച് ചൂടാവുന്നത് കണ്ടു. ഞങ്ങളാരും ഒരിക്കലും കണ്ടിട്ടില്ലാത്ത മുഖമായിരുന്നു അന്ന്. നമ്മുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയപ്പോൾ അദ്ദേഹം പ്രതികരിച്ചു’

‘ലാലേട്ടന്റെ നന്മ പെരുമാറ്റത്തിൽ തന്നെ ഉണ്ടാവും. നൈർമല്യതയാണ് ലാലേട്ടൻ എന്ന് പറഞ്ഞാൽ. അദ്ദേഹത്തോട് ഇഷ്ടം തോന്നുകയല്ലാതെ ദേഷ്യം തോന്നില്ല. പലരും പറയുന്നത് പോലെ അല്ല. പക്ഷെ അങ്ങേരെ നേരിട്ട് കാണാൻ ബുദ്ധിമുട്ടാണ്. അത് പുള്ളി സൃഷ്ടിക്കുന്നതല്ല. അത്ര പാവമാണ്. ഒത്തിരി പുണ്യം ചെയ്ത ആളാണ്,’ ഇസ്മയിൽ ഹസ്സൻ പറഞ്ഞു. മോൺസ്റ്റർ ആണ് മോഹൻലാലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൈശാഖ് ആയിരുന്നു സിനിമയുടെ സംവിധായകൻ.

- Advertisement -

അടുത്തിടെയിറങ്ങിയ മോഹൻലാൽ സിനിമകൾക്കെല്ലാം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമാ ലോകത്തും ആരാധകർക്കിടയിലും ഇത് ചർച്ച ആവുന്നുണ്ട്. പഴയ വിജയത്തിളക്കിലേക്ക് മോഹൻലാൽ ഉടൻ മടങ്ങി വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. എലോൺ, റാം ഉൾപ്പെടെയുള്ള ഒരുപിടി സിനിമകൾ മോഹൻലാലിന്റേതായി പുറത്തിറങ്ങാൻ ഉണ്ട്. അടുത്തിടെ ലിജോ ജോസ് പെല്ലിശേരിയോടൊപ്പമുള്ള സിനിമയും പ്രഖ്യാപിക്കപ്പെട്ടു. ആദ്യമായാണ് ലിജോ ജോസ്-മോഹൻലാൽ കോംബിനേഷൻ ഒരുമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week