മുംബൈ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടാന്‍ കാരണം മൊബൈല്‍ കമ്പനികള്‍ 5ജി ടവര്‍ ടെസ്റ്റിംഗ് നടത്തുന്നതുകൊണ്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു ഓഡിയോ സന്ദേശം പലര്‍ക്കും ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ ഇത്തരം സന്ദേശങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും 5ജിയും കൊവിഡും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും 5ജി സാങ്കേതികവിദ്യ രാജ്യത്ത് ആരംഭിച്ചിട്ടുപോലുമില്ലെന്ന് ടെലികോം വകുപ്പ് അറിയിച്ചു.
നോണ്‍ അയോണൈസ്ഡ് തരംഗങ്ങളാണ് മൊബൈല്‍ ടവറുകള്‍ പുറപ്പെടുവിക്കാറ്. ഇവയ്ക്ക് വളരെ കുറച്ച് ശക്തി മാത്രമേയുളളു. അതിനാല്‍ തന്നെ മനുഷ്യന് എന്തെങ്കിലും ദോഷമുണ്ടാക്കാന്‍ ഇവ പര്യാപ്തവുമല്ല.
അന്താരാഷ്ട്ര നിയമപ്രകാരം ടവറുകളില്‍ നിന്നും വമിക്കാവുന്ന റേഡിയോ തരംഗങ്ങളെക്കാള്‍ കണിശമായാണ് ഇന്ത്യയിലെ നിയമമെന്നും ടെലികോം വകുപ്പ് അറിയിച്ചു.