29.4 C
Kottayam
Saturday, June 6, 2026

‘കിറ്റിൽവരെ പടം അടിച്ചല്ലേ കൊടുത്തത്, ഇത് കേന്ദ്ര ഫണ്ടാണെന്ന് പറയുന്നതിൽ എന്താണ് ബുദ്ധിമുട്ട്?

Must read

തൃശ്ശൂര്‍: തൃശ്ശൂരിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഏത് രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം അവഗണനകള്‍ മ്ലേച്ഛകരമായ ചിന്താഗതിയാണെന്ന് സുരേഷ് ഗോപി വിമര്‍ശിച്ചു.

കിറ്റില്‍വരെ പടംവച്ചടിച്ച് കൊടുക്കുമ്പോള്‍ കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചതെന്ന് ജനം അറിയുന്നതില്‍ എന്താണ് കുഴപ്പമെന്ന് സുരേഷ് ഗോപി ചോദിച്ചു. ആകാശപാതയിലെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചത്.

‘കേന്ദ്രമന്ത്രി വി മുരളീധരനെ കൂടി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല. ആവശ്യം തന്നെയാണ്. അത് ഇനിയും തിരുത്താവുന്നതാണ്. അത് ചെയ്യണം. ഏത് രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് വളരെ മ്ലേച്ഛകരമായ ചിന്താഗതിയും പ്രവര്‍ത്തനവുമാണ്. ഇതെല്ലാം ജനങ്ങള്‍ അറിയട്ടെ. സത്യമല്ലേ അവര്‍ അറിയുന്നത്. അതില്‍ എന്തിനാണ് വിഷമിക്കുന്നത്’, സുരേഷ് ഗോപി ചോദിച്ചു.

‘രണ്ടു തവണയായി 270 കോടിയും 251 കോടിയും നല്‍കിയത് ജനങ്ങള്‍ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങള്‍ വിളംബരം ചെയ്ത് തന്നെ നടക്കണോ? കിട്ടിയത് പറയണ്ടേ? കിറ്റില്‍ വരെ പടംവച്ച് അടിച്ചല്ലേ കൊടുത്തത്. പിന്നെ ഇതെന്താ അറിയിക്കാന്‍ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുള്‍ ആരുടേതായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

- Advertisement -

ജനങ്ങളിലേക്ക് നിങ്ങള്‍ അസത്യം എത്തിച്ചോളൂ. പക്ഷേ സത്യം മൂടിവയ്ക്കരുത്. പ്രതിഷേധമുണ്ട്. എന്നാല്‍ അതുകൊണ്ട് സ്‌നേഹക്കുറവെന്നും ഇല്ല. കാരണം ജനങ്ങള്‍ക്ക് ഉപകരിക്കുന്ന കാര്യമാണ് ചെയ്തത്. അതിന് സ്‌നേഹവുമുണ്ട്. പക്ഷേ സിനിമയില്‍ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ’, സുരേഷ് ഗോപി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week