28.2 C
Kottayam
Friday, June 5, 2026

“നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ് ; ദുർഗ

Must read

കൊച്ചി:ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് ദുർഗാ വിശ്വനാഥ്. വ്യത്യസ്ത ആലാപന ശൈലിയാണ് ദുർഗയുടേത്. റിയാലിറ്റി ഷോയിൽ ദുർഗ അന്ന് പാടിയ പലപാട്ടുകളും ഇന്നും മിനി സ്‌ക്രീൻ പ്രേക്ഷർക്ക് ഓർമ്മയുണ്ടാകും. വർഷങ്ങൾക്കിപ്പുറം പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ച ദുർഗ ഇപ്പോൾ സ്റ്റേജ് ഷോകളൊക്കെയായി മുൻപോട്ട് പോവുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ദുർഗ. “നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്” എന്ന് പറയുകയാണ് ദുർഗ ഇപ്പോൾ.

എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും. നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്- സോഷ്യൽ മീഡിയ വഴി ദുര്ഗ കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

- Advertisement -

എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്നു തെളിയാൻ ഒരു ഭൂകമ്പം മതി. മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് അപ്പോൾ മനുഷ്യൻ തിരിച്ചറിയും. ഉറക്കം നഷ്‌ടപ്പെടുത്തുന്നവ എന്താണോ, അവ ഉപേക്ഷിച്ചാൽ സ്വസ്ഥമായി സ്വപ്‌നം കണ്ടുറങ്ങാം. അമ്മേ നാരായണാ…ദേവീ നാരായണാ

- Advertisement -


നമ്മുടെ സമീപനത്തിലും മനോഭാവത്തിലും കാലാനുസൃതമായി മാറ്റം വരുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്… എത്ര കടുത്ത സമ്മർദ്ദങ്ങളിലും തളരാതെ ആത്മധൈര്യത്തോടെ അവയെ അതിജീവിക്കാനുള്ള കഴിവാണ് ഒരു വിജയിക്കാവശ്യം. അവസരങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. ചിലത് നമ്മെ തേടി വരും, ചിലതിനെ നമ്മൾ തേടിപ്പോകണം…
നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനോഭാവവുമുണ്ടെങ്കിൽ ജീവിതത്തിലെ ഏത് വെല്ലുവിളിയും അതിജീവിക്കാം, കൂടുതൽ ഉയരങ്ങൾ കൈയടക്കാൻ അത് അവസരമൊരുക്കും.

എന്നാണ് മറ്റൊരു പോസ്റ്റിലൂടെ ദുര്ഗ പറയുന്നത്. മിക്ക ദിവസങ്ങളിലും ആരാധകർക്ക് ശുഭദിനം നേരുന്നതിനൊപ്പം തന്നെ ദുർഗ മനോഹരമായ കുറിപ്പുകളും പങ്കിടാറുണ്ട്.
പരുന്ത് എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത് എന്ന് ദുർഗ പറയുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഇപ്പോഴത്തെ ഒരവസ്ഥയിൽ ഒരു പടത്തിൽ പാടി എന്ന് നമുക്ക് മുന്നേ പറയാൻ ആകില്ല എന്ന് തോന്നുന്നുണ്ട് കാരണം, ഒരു പടം ഇറങ്ങി ആ പാട്ട് അതിൽ ഉണ്ട് എന്ന് ബോധ്യമായെങ്കിൽ മാത്രമേ നമുക്ക് അത് പറയാൻ കഴിയൂ.

- Advertisement -

ദുർഗ്ഗയുടെ വിവാഹം നടക്കുന്നത് 2007 ൽ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിനസ് മാൻ ഡെന്നിസ് ആയിരുന്നു ദുർഗയെ സ്വന്തമാക്കിയത്. ഇരു മതാചാരപ്രകാരവുമായിരുന്നു ദുർഗ്ഗയുടെ വിവാഹം എന്നും റിപ്പോർട്ടുണ്ട്. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു എന്ന് ഇടക്ക് ദുർഗ പറഞ്ഞിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week