26.2 C
Kottayam
Friday, June 5, 2026

വലിയ ആളുകള്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്ന ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല; വിമർശകരെപ്പറ്റി ഗോപി സുന്ദർ

Must read

കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ഗോപി സുന്ദര്‍. നിരവധി ഹിറ്റ് പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ഗോപി സുന്ദര്‍ മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള സംഗീത സംവിധായകനാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗോപി സുന്ദര്‍. സംഗീത റിയാലിറ്റി ഷോ വിധികര്‍ത്താവായും ഗോപി സുന്ദര്‍ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അതേസമയം തന്നെ നിരന്തരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകാറുണ്ട് ഗോപി സുന്ദര്‍. ഗായിക അമൃത സുരേഷുമായുള്ള തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം തന്നെ ഗോപി സുന്ദറിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരിക്കല്‍ പോലും അ്‌ദ്ദേഹം പ്രതികരിച്ചിട്ടില്ല.

Gopi Sundar

ഇപ്പോഴിതാ താന്‍ വിമര്‍ശനങ്ങളെ നേരിടുന്നത് എങ്ങനെയാണെന്നും എന്തുകൊണ്ടാണ് തനിക്ക് അവയെ നിയന്ത്രണം നഷ്ടപ്പെടാതെ നേരിടാന്‍ സാധിക്കുന്നതെന്നും തുറന്ന് പറയുകയാണ് ഗോപി സുന്ദര്‍.

- Advertisement -

- Advertisement -

ചില ആളുകള്‍ പുസ്തകം വായിച്ചും മറ്റും ഇങ്ങനെയാണ് ഞാന്‍ ഇരിക്കേണ്ടതെന്ന് പഠിച്ച് അങ്ങനെയിരിക്കും. അത് ഞാനായിരിക്കില്ല, ശരിക്കുമുള്ള ഞാന്‍ വേറെയായിരിക്കും. എനിക്ക് അങ്ങനെ അഭിനയിക്കുന്നതിനോട് താല്‍പര്യമില്ല. ജന്മനാ ഞാനിങ്ങനെയാണ്. മറ്റുള്ളവര്‍ എന്ത് പറയും എന്ന് കരുതി ജീവിക്കുന്ന രീതി കുഞ്ഞുവാവയായിരുന്ന, നിങ്ങള്‍ക്കൊന്നും എന്നെ അറിയാതിരുന്ന കാലത്തും എനിക്കില്ല. ഞാന്‍ ഏഴാം ക്ലാസില്‍ തോറ്റിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ തോറ്റിട്ടുണ്ട്. എട്ടാം ക്ലാസില്‍ അച്ഛന്‍ ചെന്ന് കയ്യും കാലും പിടിച്ചിട്ടാണ് പാസാക്കി വിട്ടത്. ഒമ്പതാം ക്ലാസില്‍ ഇവനെ പഠിപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് വിട്ടിട്ടുണ്ട്. പത്താം ക്ലാസില്‍ വീണ്ടും തോറ്റുവെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്.

- Advertisement -

ബാക്കിയുള്ളവര്‍ എന്ത് വിചാരിക്കും എന്നു കരുതിയാണ് ഇവിടെ പലരും പഠിക്കുന്നത് തന്നെ. പരീക്ഷ കഴിഞ്ഞാല്‍ പഠിച്ചതൊന്നും ഓര്‍മ്മയില്ല. പക്ഷെ ഞാന്‍ അങ്ങനെയല്ല. മൂന്നാം ക്ലാസില്‍ പഠിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ഏഴാം ക്ലാസില്‍ പഠിച്ചതും ഓര്‍മ്മയുണ്ട്. പഠിച്ചത് കുറച്ചാണെങ്കിലും ആ പഠിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ബാക്കിയുള്ളവരെന്ത് വിചാരിക്കും, ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും എന്ന ചിന്ത എനിക്കില്ല. ആ ചിപ്പ് പണ്ടേ ഓഫാണ്. അതു തന്നെയാണ് ഇപ്പോഴും. എന്തോ അങ്ങനെയായിപ്പോയെന്നും അദ്ദേഹം പറയുന്നു.

അതുകൊണ്ട് എന്റെ സഹന ശേഷിയെ ബാധിക്കുന്ന തരത്തില്‍ ഒന്നും എത്താറില്ല. ചിലപ്പോള്‍ ചിലരെന്തെങ്കിലും പറയുമ്പോള്‍ തീര്‍ച്ചയായും വിഷമം വരും. അവരോട് പറയാനുള്ളത് നിങ്ങള്‍ എന്റെ വീട്ടിലേക്ക് കുടുംബസമേതം വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാകാം. അങ്ങനെ നമുക്കെല്ലാവര്‍ക്കും ഉന്നമനത്തിലേക്ക് എത്താം. അല്ലാതെ പബ്ലിക്കായിട്ട് പറഞ്ഞിട്ടൊരു കാര്യമില്ലെന്നും ഗോപി സുന്ദര്‍ അഭിപ്രായപ്പെടുന്നു.

Gopi Sundar

25 വര്‍ഷമായി ഈ പണി ചെയ്യുന്നു. ഒരു മുറിയുടെ മൂലയ്ക്ക് നില്‍ക്കുന്ന പയ്യനായിട്ട് തുടങ്ങിയതാണ്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ നാഷണല്‍ അവാര്‍ഡ് വിന്നറായി വന്ന് കയ്യും കെട്ടി നിന്നതല്ല. ഒരു വിദ്യാഭ്യാസവുമില്ലാത്ത, പാവപ്പെട്ട, വലിയ വലിയ ആളുകള്‍ കൂടുന്നിടത്ത് അവര്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്നൊരു ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല. അവനെ അറിയുന്നവര്‍ എന്നെ ഇങ്ങനെ വിളിക്കില്ല. എനിക്ക് എന്നെ അറിയാം. ഞാന്‍ ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല. ആരുമായും പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

നമുക്ക് അടുത്ത വീട്ടിലെ ചേട്ടനുമായൊരു പ്രശ്‌നമുണ്ടെങ്കില്‍ വീട്ടില്‍ ചെന്ന് സംസാരിക്കുകയല്ലേ ചെയ്യുക. അല്ലാതെ കവലയില്‍ പോയി നിന്ന് കുറ്റം പറയുകയല്ലല്ലോ. അത് എന്ത് സംസ്‌കാരമാണെന്ന് എനിക്കറിയില്ല. അത് ഒട്ടും ശരിയല്ല. സ്‌നേഹം ഉള്ളവര്‍ വീട്ടിലേക്ക് വരിക എന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week