28.8 C
Kottayam
Thursday, June 4, 2026

വിന്‍ഡീസിന്റെ അടിയ്ക്ക് ഇംഗ്ലണ്ടിന്റെ തിരിച്ചടി,ജയം;സോള്‍ട്ട് 47 പന്തില്‍ 87

Must read

സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സിന്‍റെ വിജയലക്ഷ്യം ഫില്‍ സോള്‍ട്ടിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സോള്‍ട്ട് 47 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബെയര്‍സ്റ്റോ 26 പന്തില്‍ 48 റണ്‍സടിച്ചു പുറത്താകാതെ നിന്നു. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 180-4, ഇംഗ്ലണ്ട് 17.3 ഓവറില്‍ 181-2.

വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് ക്യാപ്റ്റ്ൻ ജോസ് ബട്‌ലറും ഫില്‍ സോള്‍ട്ടും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടത്തില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സടിച്ചു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ ബട്‌ലര്‍(22 പന്തില്‍ 25) മടങ്ങിയപ്പള്‍ പിന്നീട് വിന്‍ഡീസ് പിടിമുറുക്കി. വണ്‍ ഡൗണായി എത്തിയ മൊയീന്‍ അലിക്ക് സോള്‍ട്ടിനൊപ്പം തകര്‍ത്തടിക്കാന്‍ കഴിയാതിരുന്നതോടെ 10 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 83 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പതിനൊന്നാം ഓവറില്‍ മൊയീന്‍ അലി(10 പന്തില്‍ 13) പുറത്തായ ശേഷം ക്രീസിലെത്തിയ ജോണി ബെയര്‍സ്റ്റോ സോള്‍ട്ടിനൊപ്പം തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കിലായി.

https://x.com/StarSportsIndia/status/1803637619936333915

12-ാം ഓവറില്‍ 100 കടന്ന വിന്‍ഡീസിന് അവസാന എട്ടോവറില്‍ ജയിക്കാന്‍ 80 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പതിനാലാം ഓവറില്‍ 14 റണ്‍സടിച്ച സോള്‍ട്ടും ബെയര്‍സ്റ്റോയും ചേര്‍ന്ന് പതിനഞ്ചാം ഓവറില്‍ 16ഉം റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ 16ാം ഓവറില്‍ 30ഉം റണ്‍സടിച്ച് 97 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിന്‍റെ ജയം അനായാസമാക്കി. 38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സോള്‍ട്ട് പിന്നീട് നേരിട്ട ഒമ്പത് പന്തില്‍ 37 റണ്‍സടിച്ചു. സോള്‍ട്ട് ഏഴ് ഫോറും അഞ്ച് സികസും പറത്തിയപ്പോള്‍ ബെയര്‍സ്റ്റോ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി.

- Advertisement -

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും ഫിനിഷിംഗില്‍ പിഴച്ചു. ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗ്(13 പന്തില്‍ 23) റിട്ടയേര്‍ഡ് ഹര്‍ട്ടായശേഷം ജോണ്‍സണ്‍ ചാള്‍സും(34 പന്തില്‍ 38), നിക്കോളാസ് പുരാനും(32 പന്തില്‍ 36) മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സ്കോറിംഗ് വേഗം കുറവായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റൻ റൊവ്മാന്‍ പവലും(17 പന്തില്‍ 36), ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡും(15 പന്തില്‍ 28*) ചേര്‍ന്നാണ് വിന്‍ഡീസിനെ 180ല്‍ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week