ഗോപിക ജിപിയ്ക്ക് നല്‍കിയ പിറന്നാൾ സമ്മാനം? കൗതുകത്തോടെ ആരാധകർ
കൊച്ചി:ജൂൺ 16 ന് ആയിരുന്നു ജി പിയുടെ പിറന്നാൾ. വിവാഹത്തിന് ശേഷം വന്ന ആദ്യത്തെ പിറന്നാൾ ആയതുകൊണ്ട് തന്നെ ഗോപിക എങ്ങനെയായിരിക്കും ജി പിയുടെ പിറന്നാൾ ആഘോഷിക്കുക എന്നറിയാനുള്ള കൗതുകത്തിലായിരുന്നു ആരാധകർ. പിറന്നാൾ ദിവസം നിരവധി ആശംസകൾ ജി പിക്ക് ലഭിച്ചെങ്കിലും ഹൃദയത്തിൽ തട്ടുന്ന ആശംസ ഗോപകയുടേത് തന്നെയായിരുന്നു. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടുപോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നുവെന്നാണ് ഗോപിക കുറിച്ചത്.
കണ്ടുമുട്ടിയ അന്ന് മുതൽ നിങ്ങളിൽ ഞാൻ എത്ര മാത്രം അലിഞ്ഞുപോയി എന്നത് തനിക്ക് തന്നെ അത്ഭുതം തോന്നുന്നുവെന്നും ഗോപിക കുറിച്ചു. എന്റെ ആൾക്ക് ജന്മദിനാശംസകൾ. ഈ ഒരാളില്ലാതെ ജീവിതം നമുക്ക് സങ്കല്പിക്കാൻ കഴിയാത്ത വിധം എങ്ങനെയാണ് അയാൾ പ്രാധാന്യമർഹിക്കുന്നത് എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെടുന്നു.
കണ്ടുമുട്ടിയ അന്ന് മുതൽ നിങ്ങളിൽ ഞാൻ എത്രമാത്രം വീണുപോയി എന്നച് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു. ജന്മദിനാശംസകൾ ചേട്ടാ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നാണ് ഗോപിക കുറിച്ചത്. ജി പിക്കൊപ്പം ഉള്ള ചിത്രങ്ങളും ഗോപിക പങ്കുവെച്ചിട്ടുണ്ട്. കരയിപ്പിക്കുമോ എന്നായിരുന്നു ഗോപികയുടെ പോസ്റ്റിന് ജി പി ഇട്ട കമന്റ്.
എന്നാൽ ആരാധകർക്ക് അറിയേണ്ടത് ഗോപിക എന്ത് സമ്മാനം ആണ് ജി പിക്ക് കൊടുത്തത് എന്നായിരുന്നു. ഗോപകയുടെ പിറന്നാൾ വൻ സർപ്രൈസ് തന്നെ ജി പി ഒരുക്കിയിരുന്നു. ഗോപികയ്ക്ക് മുന്നിൽ അപ്രതീക്ഷതമായി സജിനയെും ഷഫ്നയേയും എത്തിച്ചാണ് ജി പി ഗോപിയെ അത്ഭുതപ്പെടുത്തിയത്. സ്വാന്തം സീരിയയിലെ ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിച്ചത്. ഗോപിക അഞ്ജലി എന്ന കഥാപാത്രത്തേയുമാണ് അവതരിപ്പിച്ചത്.
ഇവരുടെ കോമ്പോയ്ക്ക് ധാരാളം ആരാധകർ ഉണ്ടായിരുന്നു. സജിന്റെ ഭാര്യയും നടിയുമായ ഷഫ്നയും ഗോപിയും അടുത്ത സുഹൃത്തുക്കളുമാണ്. ഗോപികയക്ക് ജി പി ഇത്ര വലയി സർപ്രൈസ് നൽകിയെങ്കിൽ ഗോപിക എന്തായിരിക്കും ജി പിക്ക് നൽകിയ സർപ്രൈസ് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതുവരെ ഗോപിക എന്ത് സമ്മാനമാണ് ജി പിക്ക് നൽകിയതെന്ന് പറഞ്ഞിട്ടില്ല. ഇനി വീഡിയോയായി പങ്കുവെയ്ക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
ജനവരിയിലായിരുന്നു ഗോപികയുടെയും ജി പിയുടെയും വിവാഹം കഴിഞ്ഞത്. ജി പി വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കുമ്പോൾ മാത്രമാണ് ഇരവരും വിവാഹിതരാകാൻ പോകുന്ന വിവരം ആരാധകർ അറിഞ്ഞത്. നടൻ ആണെങ്കിലും അവതാരകനെന്ന നിലയിലാണ് ജി പിക്ക് സ്വീകാര്യത ലഭിച്ചത്. സാന്ത്വനം സീരിയിലാണ് ഗോപികയ്ക്ക് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടിക്കൊടുത്തത്.