EntertainmentNews

നിങ്ങളും പണ്ട് ലിവിങ് ടു​ഗെതർ ആയിരുന്നില്ലേ?.’ എം.ജി ശ്രീകുമാറിന് അമ്മാവൻ സിൻഡ്രം ; വിമര്‍ശനം

കൊച്ചി:മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീത‌സം‌വിധായകനും, ടെലിവിഷൻ അവതാരകനുമായി തിളങ്ങി നിൽക്കുന്ന താരമാണ് എം ജി ശ്രീകുമാർ . ഇപ്പോഴിതാ എം.ജി ശ്രീകുമാറിനെ സോഷ്യൽമീഡിയ വിമർശിക്കുകയാണ്.ഗായിക അഭയ ഹിരൺമയിയുമായുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെയാണ് എം.ജി ശ്രീകുമാറിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നത്.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന എം.ജി ശ്രീകുമാർ അവതാരകനായ പറയാം നേടാം പരിപാടിയിൽ കഴിഞ്ഞ ദിവസം അതിഥിയായി വന്നത് അഭയ ഹിരൺമയിയായിരുന്നു. അടുത്തിടെയാണ് അഭയ ഹിരൺമയി സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി പിരിഞ്ഞത്.

പത്ത് വർഷത്തോളമായി ഇരുവരും ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിലായിരുന്നു. ആ പത്ത് വർഷത്തിനിടയിൽ ​ഗോപി സുന്ദറിന്റെ സം​ഗീതത്തിൽ നിരവധി ​ഗാനങ്ങൾ അഭയ ഹിരൺമയി ആലപിച്ചിരുന്നു.

ഒരു തവണ വിവാഹിതനായ ​ഗോപി സുന്ദർ ആ ബന്ധത്തിലുള്ള ഭാര്യയേയും രണ്ട് ആൺ മക്കളേയും വിട്ടാണ് അഭയ ഹിരൺമയിക്കൊപ്പം ജീവിച്ചിരുന്നത്. അടുത്തിടെ അഭയയുമായി പിരിഞ്ഞ ​ഗോപി സുന്ദർ ഇപ്പോൾ ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്.പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അഭയയോട് ​ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനെ കുറിച്ച് വീണ്ടും വീണ്ടും എം.ജി ശ്രീകുമാർ ചോദിക്കുന്നുണ്ട്.

അതിനെല്ലാം മാന്യമായി മറുപടി പറഞ്ഞ് അഭയ ഹിരൺമയി ഒഴിഞ്ഞ് പോകാൻ നോക്കുമ്പോഴും ആ ബന്ധം ഇല്ലാതായതിൽ വിഷമമുണ്ടോയെന്ന് എം.ജി ശ്രീകുമാർ വീണ്ടും വീണ്ടും ചോദിക്കുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം. സംഭവം വൈറലായതോടെ നിരവധി പേരാണ് എം.ജി ശ്രീകുമാറിന്റെ ചിന്താ​ഗതിയേയും ചോദ്യങ്ങളേയും പരിഹസിച്ച് കമന്റുകളുമായി എത്തിയത്.

അഭയ വളരെ പോസിറ്റീവ് ആയി മനോഹരമായിട്ടാണ് സംസാരിച്ചത്, ശ്രീകുമാറിന് തലക്ക് വെളിവില്ലേ…? കഷ്ടം, ഇയാളും പണ്ട് ലിവിങ് ടു​ഗെതർ ആയിരുന്നില്ലേ?.’

‘അതൊക്കെ കേട്ടപ്പോൾ‌ ഇയാൾ പ്രോ​ഗ്രസീവിന്റെ അങ്ങേയറ്റമാവുമെന്നാണ് കരുതിയത്, എം.ജി ശ്രീകുമാറിന് അമ്മാവൻ സിൻഡ്രം, അഭയയോട് കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചത് വല്ലാത്ത ഊളത്തരം ആയിപ്പോയി’ തുടങ്ങി നിരവധി വിമർശന കമന്റുകളാണ് എം.ജി ശ്രീകുമാറിനെതിരെ വരുന്നത്. എം.ജി ശ്രീകുമാർ വർഷങ്ങളോളമായുള്ള ലിവിങ് ടു​ഗെതർ ജീവിതത്തിന് വിരാമമിട്ടാണ് ലേഖയെ വിവാഹം ചെയ്തത്.

‘പ്രേമത്തിന് കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തില്‍ യാഥാര്‍ഥ്യമായിരുന്നു. അന്നത്തെ കാലത്ത് ലിവിങ് ടു​ഗെതര്‍ വലിയൊരു സാഹസം തന്നെയായിരുന്നു. ചെങ്ങന്നൂരില്‍ ഒരു ആയുര്‍വേദ ചികിത്സയ്ക്ക് പോയ സമയത്ത് ഒരു മാഗസിന് അഭിമുഖം കൊടുത്തിരുന്നു.’

‘വിവാഹിതരാവാന്‍ താല്‍പര്യമുണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഞങ്ങളുടെ മറുപടി. എംജി ശ്രീകുമാര്‍ വിവാഹിതനായി എന്നായിരുന്നു അന്ന് ആ മാഗസിനില്‍ വന്നതെന്നും അങ്ങനെയാണ് വിവാഹം പെട്ടന്ന് നടത്തിയതെന്ന്’ എം.ജി ശ്രീകുമാർ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button