32.8 C
Kottayam
Sunday, May 5, 2024

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു , വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റിൽ

Must read

ഹരിപ്പാട്: കാര്‍ത്തിക പള്ളിയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി എന്‍.ടി.പി.സി ജംഗ്ഷന് സമീപത്തെ ദാറുല്‍ നൂറായില്‍ നാസറുദീന്‍ (57)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ മുപ്പതോളം തൊഴിലാളികളെ സംഘടിച്ച സംഭവത്തില്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്നലെ വൈകുന്നേരം ആറു മണിയോടെ പ്രതിയെ പിടികൂടിയത്. എസ്പി യുടെ സ്പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ ലെയ്സാദ് മുഹമ്മദ്, ഹരിപ്പാട് സിഐ ആര്‍ ഫയാസ്, എസ്ഐ എം. ഹുസൈന്‍, എ എസ് ഐ അന്‍വര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week