28.8 C
Kottayam
Thursday, June 4, 2026

ഒരിക്കലും മറക്കാത്ത വിവാഹവാര്‍ഷികാഘോഷങ്ങള്‍ക്കായി വിനിയും വിഘ്‌നേഷും അര്‍ദ്ധരാത്രി കടലിലിറങ്ങി,പര്‌സപരം മോതിരമണിയിച്ചു,പിന്നീട് നടന്ന ദുരന്തമിങ്ങനെ

Must read

ചെന്നൈ:വെല്ലൂര്‍ സ്വദേശികളായ വിഗ്നേഷും വിനി ഷൈലയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമായി കരുതിയത് തങ്ങള്‍ ഒത്തു ചേര്‍ന്ന ദിനമായിരുന്നു.വിവാഹ വാര്‍ഷികം അവിസ്മരണീയമാക്കുന്നതിനായി പല വഴികളും ആലോചിച്ചു.എക്കാലവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാവണം താലികെട്ടിന്റെ ദിനം.

ഇതുവരെ ആരും ആഘോഷിച്ചിട്ടില്ലാത്ത രീതിയില്‍ വിവാഹവാര്‍ഷികം ആഘോഷിയ്ക്കാനായി അവര്‍ ഒരു വഴിയും തെരഞ്ഞെടുത്തു.അര്‍ദ്ധരാത്രി കടലില്‍ ആഘോഷം നടത്തുക.പ്രിയപ്പെട്ടവരെ സാക്ഷിയാക്കി കടലില്‍ ഇറങ്ങി പരസ്പരം മോതിരം അണിയുക. ഇരുവരുടെയും ആഗ്രഹം പൂവണിയുകയും ചെയ്തു. എന്നാല്‍ പിന്നീട് അക്ഷരാര്‍ത്ഥത്തില്‍ കുടുംബം ഒരിക്കലും മറക്കാത്ത സംഭവങ്ങളാണ് നടന്നത്.

വിനി വിഗ്നേഷിന്റെ വിരലില്‍ മോതിരം അണിയിച്ചു. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ ആഘോഷം കെട്ടടങ്ങും മുമ്പെ വിനിയെ തേടി മരണമെത്തി . വിഗ്നേഷ് വിനിയെ മോതിരമണിയിക്കും മുമ്പ് കൂറ്റന്‍ തിരമാല വിനിയെയും വലിച്ചുകൊണ്ടുപോയി. തലനാരിഴയ്ക്കായിരുന്നു യുവാവ് രക്ഷപ്പെട്ടത്.

വിഗ്നേഷും വിനിയും വിവാഹ വാര്‍ഷികാഘോഷം ചെന്നൈയില്‍ പാലവാക്കം കടല്‍ക്കരയിലായിരുന്നു തീരുമാനിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര്‍ അഞ്ച് കാറുകളില്‍ കടല്‍ക്കരയിലെത്തി.

- Advertisement -

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ അസമയത്തെ ആഘോഷം തടയാന്‍ ശ്രമിച്ചു. എന്നാല്‍, കേക്ക് മുറിച്ചശേഷം ഉടന്‍ തിരിച്ചുപോകുമെന്ന് അറിയിച്ചതിനാല്‍ പൊലീസ് പിന്‍വാങ്ങി. 12ന് വിഗ്നേഷും വിനിയും കടലിലിറങ്ങി. വിഗ്നേഷിന്റെ വിരലില്‍ മോതിരമണിയിച്ചയുടന്‍ വിനി തിരമാലകളില്‍പെട്ട് ആഴങ്ങളിലേക്ക് താഴ്ന്നുപോയി.

- Advertisement -

വിഗ്നേഷ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിനിയുടെ മൃതദേഹം കൊട്ടിവാക്കം കടലോരത്ത് കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് ഒരു വയസ്സായ മകനുണ്ട്. 27കാരിയായ വിനി ഷൈല വെല്ലൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ നഴ്സായിരുന്നു. വിഗ്നേഷ് ടെക്സ്റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week