അതിര്‍ത്തി കടന്ന് ഡ്രോണ്‍ വഴി ഗ്രനേഡും ആയുധങ്ങളും; ജമ്മുവില്‍ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

ജമ്മു: അതിര്‍ത്തി കടന്ന് ഡ്രോണ്‍ ഉപയോഗിച്ച് കൊണ്ടുവന്ന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തിയ ലോറി പിടികൂടി ജമ്മു പോലീസ്. കാശ്മീരിലേക്ക് കൊണ്ടുപോകുകയായിരുന്ന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമാണ് പോലീസ് പിടികൂടിയത്.

വാഹനങ്ങളില്‍ വ്യാപകമായി ആയുധക്കടത്ത് നടക്കുന്ന രഹസ്യ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ലോറി കുടുങ്ങിയത്. വാഹനത്തില്‍ എന്താണെന്ന് പരിശോധിക്കാന്‍ ലോറി ഡ്രൈവര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് പരിശോധിച്ച് ഒരു പിസ്റ്റളും രണ്ട് ഗ്രനേഡും പിടികൂടിയത്. പ്രിച്ചൂ പുല്‍വാമാ സ്വദേശിയായ ഡ്രൈവര്‍ മന്ദസിര്‍ മന്‍സൂറിനെ അറസ്റ്റ് ചെയ്തു.

അതിര്‍ത്തിയില്‍ നിന്ന് ഡ്രോണ്‍ വഴിയാണ് തനിക്ക് ആയുധങ്ങള്‍ കിട്ടിയതെന്നും കാശ്മീരില്‍ ഇവ എത്തിക്കുന്ന ജോലിയാണ് തനിക്കുളളതെന്നും ഡ്രൈവര്‍ പോലീസിനെ അറിയിച്ചു. ആയുധക്കടത്തുമായി ബന്ധമുളള മറ്റ് കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും ഡ്രൈവറെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News