31.7 C
Kottayam
Thursday, May 2, 2024

തലശേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

Must read

കണ്ണൂര്‍: തലശേരിയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. മാടപ്പീടിക രാധാകൃഷ്ണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പഴകിയ വടിവാളും കത്തിയുമാണ് കണ്ടെടുത്തത്.

ന്യൂമാഹി പോലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് സി.ഐ അരുണ്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പരിശോധിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week