28.8 C
Kottayam
Thursday, November 14, 2024
test1
test1

വയനാട് ദുരന്തം:കാണാതായവർക്കായി തെരച്ചിൽ തുടരും; കണ്ടെത്താനുള്ളത് 152 പേരെ

Must read

കൽപ്പറ്റ: വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്ക് വേണ്ടി ഉള്ള തെരച്ചിൽ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും.

സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന. 

അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും.

ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്കാരം ഇന്നും തുടരും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ്ടും ബോംബ് ഭീഷണി; കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇൻഡിഗോയുടെ 6E812 വിമാനത്തിന് നേരെയാണ് ഭീഷണി ഉയർന്നത്. നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി റായ്പൂർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.ഭീഷണിയെ തുടര്‍ന്ന് റായ്പൂർ വിമാനത്താവളത്തിലെത്തിയ...

അച്ഛനെ മാറ്റി വിളിക്കരുത്; എന്റെ പേര് ഇതല്ല; യഥാർത്ഥ പേര് വെളിപ്പെടുത്തി നടി സാനിയ

കൊച്ചി: യുവ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സാനിയ അയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറൽ ആകാറുണ്ട്. ക്വീൻ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് സാനിയ ചുവടുവച്ചത്....

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷി

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിതിരിവ്. കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിൻ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന...

നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; തെലുങ്ക് ജനതക്കെതിരായ പരാമര്‍ശത്തില്‍ തിരിച്ചടി

ചെന്നൈ: തെലുങ്ക് ജനതയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നടി കസ്തൂരിക്ക് മുൻ‌കൂർജാമ്യമില്ല. മദ്രാസ് ഹൈക്കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തെലുങ്ക് ജനതയ്‌ക്കെതിരെ നടിയും തമിഴ്നാട്ടിലെ  ബിജെപി നേതാവുമായ കസ്തൂരി നടത്തിയ പരാമർശം വിവാദത്തിലായിരുന്നു. 300...

ജോലിക്ക് വന്നില്ല, അന്വേഷിച്ച്‌ ഫ്ലാറ്റിലെത്തിയപ്പോള്‍ കണ്ടത് മൃതദേഹങ്ങൾ; മലയാളി ദമ്പതികൾ സൗദിയിൽ മരിച്ച നിലയിൽ

റിയാദ്​​: സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയെയുമാണ്​ (32) അൽ ഖസീം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.