24.5 C
Kottayam
Friday, June 5, 2026

തൃക്കാക്കരത്തുടർച്ച, ഉപതെരഞ്ഞെടുപ്പുകളിലെ കുടുംബരാഷ്ട്രീയത്തിന്റെ തായ്‍വഴി

Must read

കൊച്ചി:നകീയനായ നേതാവിന്‍റെ മരണത്തിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍  കുടുംബത്തിൽ നിന്ന് തന്നെയൊരാളെ നിയമസഭയിലേക്ക് വിജയിപ്പിച്ച ചരിത്രം പലതവണ കേരളത്തിൽ  ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാൽ ഉപതെരഞ്ഞെടുപ്പിലൂടെ അത്തരമൊരാള്‍ കേരള നിയമസഭയിലെത്തുന്നത് ആറാംതവണ മാത്രമാണ്. സഹതാപ തരംഗം ലക്ഷ്യമിട്ടുള്ള  ഈ പരീക്ഷണം ആദ്യം കണ്ടത് 1986ൽ റാന്നിയിലാണ്.

ഇന്ത്യന്‍  നാഷണലിസ്റ്റ് കോൺഗ്രസ് എംഎൽഎ  സണ്ണി പനവേലില്‍   നിയമഭയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിനിൽക്കെ അന്തരിച്ചു. പകരം സ്ഥാനാര്‍ത്ഥിയായത് ഭാര്യ റേച്ചൽ സണ്ണി പനവേലില്‍. സണ്ണിക്ക് 1982ൽ  9245 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍, റേച്ചൽ വിജയിച്ചത് 623 വോട്ടിന് മാത്രം

തിരുവല്ലയിൽ ഹാട്രിക്ക് വിജയം നേടിയ മാമ്മന്‍ മത്തായി 2003ൽ അന്തരിച്ചപ്പോള്‍ കേരള കോൺഗ്രസ് മാണി വിഭാഗം ടിക്കറ്റ് നൽകിയത് ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായിക്കാണ്. 2001ൽ മാമ്മന്‍ മത്തായിയുടെ വിജയം10061 വോട്ടിനായിരുന്നെങ്കില്‍, എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്തെ ഉപതെരഞ്ഞെടുപ്പില്‍ എലിസബത്തിന്‍റെ ഭൂരിപക്ഷം 4669 വോട്ടായി ഇടിഞ്ഞു. 

- Advertisement -

1996ൽ പുനലൂരില്‍ വോട്ടെണ്ണലിന് മുന്‍പ് സിപിഐയുടെ പ്രമുഖ നേതാവ് പി കെ ശ്രീനിവാസന്‍റെ  മരണം തീര്‍ത്തും
അപ്രതീക്ഷിതമായിരുന്നു.  മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പായിരുന്ന ശ്രീനിവാസന് പകരം മകന്‍ പി എസ് സുപാലിന് അവസരം നൽകാന്‍ സിപിഐ തീരുമാനിച്ചു. ശ്രീനിവാസന്‍റെ വിജയം 6698 വോട്ടിനായിരുന്നെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 21,333 ആക്കി ഉയര്‍ത്താന്‍  സുപാലിന് കഴിഞ്ഞു.

- Advertisement -

2011ൽ  72 സീറ്റ് നേടി കഷ്ടിച്ച് അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്  കനത്ത തിരിച്ചടിയായിരുന്നു  5 മാസത്തിനിപ്പുറം ടി എം ജേക്കബിന്‍റെ അപ്രതീക്ഷിത വിയോഗം. മെയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവത്ത്  ടി എം ജേക്കബിന്‍റെ ഭൂരിപക്ഷം 157 വോട്ടുകൾ മാത്രമായിരുന്നു. ടി എം ജേക്കബിന്‍റെ ഭാര്യ ഡെയ്സിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുഖ്യമന്ത്രി അടക്കം പ്രമുഖ യുഡിഎഫ് നേതാക്കള്‍  താൽപര്യപ്പെട്ടെങ്കിലും, മകന്‍ അനൂപ് ജേക്കബിനാണ്  നറുക്ക് വീണത്.

- Advertisement -

സര്‍ക്കാരിന് അഗ്നിപരീക്ഷയായ ഉപതെരഞ്ഞെടുപ്പില്‍ അനൂപ് 12,071 വോട്ടുകളുടെ തിളക്കമാര്‍ന്ന ജയം നേടിയത് സര്‍ക്കാരിന് ആശ്വാസമായി. 2011ൽ അരുവിക്കര മണ്ഡലം രൂപീകരിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ജി കാര്‍ത്തികേയന്‍റെ വിജയം  10,674 വോട്ടുകള്‍ക്കായിരുന്നു. 2015ൽ കാര്‍ത്തികേയന്‍റെ വിയോഗത്തിന് ശേഷം  മകന്‍  കെ എസ് ശബരീനാഥന്‍റെ  അപ്രതീക്ഷിത രംഗപ്രവേശം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നിര്‍ണായകമായിരുന്ന ഉപതെരഞ്ഞെടുപ്പിൽ ശബരീനാഥന്‍റെ  ഭൂരിപക്ഷം 10,128ലെത്തിയത് യുഡിഎഫിന് വലിയ രാഷ്ട്രീയവിജയമായി. 

ഇപ്പോള്‍  തൃക്കാക്കരയിൽ  ഉമ തോമസ് വിജയിക്കുമ്പോള്‍ കൗതുകരമായ ഒരു കാര്യം  കൂടി  അറിയണം.  റേച്ചൽ സണ്ണി പനവേലിലിനും എലിസബത്ത് മാമ്മന്‍ മത്തായിക്കും നിയമസഭയിലേക്ക് രണ്ടാമതൊരു അവസരം ലഭിച്ചില്ല. ഉമ തോമസിനും ഒരു ഊഴം മാത്രമേ നൽകൂവെന്നും സ്ഥാനാര്‍ത്ഥിമോഹവുമായി നിന്ന പലരെയും തൽക്കാലത്തേക്ക് അടക്കിനിര്‍ത്താനാണ് ഉമക്ക് അവസരം നൽകുന്നതെന്നും  ചില കോൺഗ്രസ് നേതാക്കള്‍ തന്നെ അടക്കം പറയുന്നുണ്ടായിരുന്നു. എന്തായാലും തൃക്കാക്കര മണ്ഡലത്തിൽ ചരിത്രജയം സ്വന്തമാക്കിയ  ഉമ തോമസിന്  കേരള രാഷ്ട്രീയത്തില്‍ പുതിയ വഴി തുറക്കാനാകുമോയെന്ന് 2026ൽ അറിയാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week