മുംബൈ: ലോകമെമ്പാടും ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. കഴിഞ്ഞ കുറച്ച് ദിവസംമായി ആൻഡ്രോയിഡില്‍ വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് തങ്ങൾ ഉപയോഗിക്കുന്ന പതിപ്പ് കാലഹരണപ്പെട്ടു എന്ന രീതിയില്‍ സന്ദേശം ലഭിച്ച് ആപ്പ് പ്രവര്‍ത്തന രഹിതമാകുന്ന രീതിയുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായിരുന്നു.
പലര്‍ക്കും വാട്ട്സ്ആപ്പ് ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. ചിലർ അവരുടെ സിസ്റ്റം തീയതി കഴിഞ്ഞ ദിവസത്തേക്ക് മാറ്റി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. എന്നാല്‍ ഭൂരിഭാഗത്തിനും അതിനും സാധിച്ചില്ല. ഇപ്പോള്‍ ഈ പ്രശ്നം ശ്രദ്ധയില്‍ പെട്ടതോടെ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ബീറ്റയുടെ പുതിയ പതിപ്പ് (v2.23.7.14) പുറത്തിറക്കുകയാണ്.
നിങ്ങൾക്ക് ഫോണിലുള്ള വാട്ട്സ്ആപ്പ് ആപ്പ് ‘ഔട്ട്ഡേറ്റ്’ ആയെന്ന സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍. പ്രശ്നം പരിഹരിക്കുന്നതിനായി ഏറ്റവും പുതിയ പതിപ്പിലേക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യണം. പുതുമായി ബീറ്റ പതിപ്പ് അപ്ഡേറ്റ് ചെയ്തിട്ട് അതും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ബീറ്റ പതിപ്പ് ഒഴിവാക്കി വാട്ട്സ്ആപ്പിന്റെ സാധാരണ പതിപ്പ് ഉപയോഗിക്കാം. എന്നാല്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ വാട്ട്സ്ആപ്പിന്റെ ബീറ്റ പതിപ്പിലുള്ളവർക്ക് മാത്രം ആദ്യം ലഭ്യമായേക്കാവുന്ന ചില ഫീച്ചറുകള്‍ ഉപയോഗിക്കാനുള്ള അവസരം നഷ്ടപ്പെട്ടേക്കാം.
പുതിയ സവിശേഷതയുമായി വാട്സ് ആപ്പ്. ‘സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ്’ എന്ന പുതിയ ഫീച്ചറാണ് വാട്സ് ആപ്പ് അവതരിപ്പിക്കുന്നത്. സേവ് ചെയ്യാത്ത നമ്പറില്‍ നിന്നോ അജ്ഞാത നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ നിശബ്ദമാക്കാന്‍ സഹായിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ആന്‍ഡ്രോയിഡ് വേര്‍ഷനിലാണ് സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ്’ വരുന്നത്. ഉപഭോക്താക്കള്‍ക്ക് സെറ്റിങ്ങ്സില്‍ പോയി സൈലന്റ് അണ്‍നോണ്‍ കോള്‍ എന്ന ഓപ്ഷന് ഓണാക്കിയാല്‍ കോളുകള്‍ നിശബ്ദമാകും. എന്നാലും വരുന്ന കോളുകളെ കുറിച്ച് കോള്‍ ലിസ്റ്റില്‍ അറിയിപ്പ് ഉണ്ടാകും.
വാട്സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് സ്വകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി സവിശേഷതകള്‍ വാട്സ് ആപ്പ് കൊണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ്പ് സ്ക്രീന്‍ വിഭജിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള സവിശേഷതയും വൈകാതെയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒരേസമയം വാട്സ് ആപ്പ് ചാറ്റ് ലിസ്റ്റ്, ചാറ്റ് വിന്‍ഡോ, കോളുകള്‍ അല്ലെങ്കില്‍ സ്റ്റാറ്റസ് ടാബുകള്‍ എന്നിവയില്‍ രണ്ട് ടാബുകള്‍ ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് കാണാനും ഉപയോഗിക്കാനും സാധിക്കും.
വാട്സ് ആപ്പിലൂടെ അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷത വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കായി വികസിപ്പിച്ചുക്കൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഈ സവിശേഷത വന്നു കഴിഞ്ഞാല്‍ അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.