മുംബൈ: രാത്രി വൈകി തണ്ണിമത്തന്‍ കഴിച്ചിനെ തുടര്‍ന്ന്, ഒരു കുടുംബത്തിലെ നാല് പേര്‍ മരിക്കാനിടയായ ദാരുണമായ സംഭവം വലിയ നടുക്കം ഉണ്ടാക്കിയിരിക്കുകയാണ്. ഭക്ഷ്യവിഷബാധയേറ്റതാകാമെന്ന് പോലീസ് സംശയിക്കുന്നു. പൈധുനി സ്വദേശികളായ അബ്ദുള്ള ഡോകാഡിയ (40), ഭാര്യ നസ്റീന്‍ ഡോകാഡിയ (35), ഇവരുടെ മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ബന്ധുക്കളോടൊപ്പം വീട്ടില്‍ നിന്ന് ബിരിയാണി കഴിച്ച കുടുംബം, ബന്ധുക്കള്‍ മടങ്ങിയ ശേഷം രാത്രി വൈകി വീട്ടില്‍ സൂക്ഷിച്ചിരുന്ന തണ്ണിമത്തന്‍ കഴിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നാലുപേര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് പേരും മരണത്തിന് കീഴടങ്ങി. ജെ.ജെ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തിന്റെ കൃത്യമായ കാരണം മെഡിക്കല്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പാകം ചെയ്ത ഭക്ഷണത്തില്‍ മലിനീകരണത്തിന് സാധ്യത കൂടുതലായതിനാല്‍ ബിരിയാണിയിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത് അസാധാരണമല്ലെങ്കിലും, തണ്ണിമത്തന്‍ കഴിച്ചതാണ് ഇപ്പോള്‍ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.
തണ്ണിമത്തന്‍ പോലെ സാധാരണമായി കഴിക്കുന്ന ഒരു പഴത്തിന് ഭക്ഷ്യവിഷബാധയുണ്ടാക്കാനും ഇത്രയും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനും കഴിയുമോ എന്ന ചോദ്യങ്ങള്‍ ഈ സംഭവം ഉയര്‍ത്തുന്നു. കണ്‍സള്‍ട്ടന്റ് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്തയുടെ അഭിപ്രായത്തില്‍, തണ്ണിമത്തന്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിന് വരെയും കാരണമായേക്കാം.
തണ്ണിമത്തനിലെ ഉയര്‍ന്ന ജലാംശവും പ്രകൃതിദത്ത പഞ്ചസാരയുടെ സാന്നിധ്യവും ബാക്ടീരിയകള്‍ക്ക് വേഗത്തില്‍ വളരാന്‍ അനുയോജ്യമായ സാഹചര്യമൊരുക്കുന്നുവെന്ന് അവര്‍ വിശദീകരിക്കുന്നു. തണ്ണിമത്തന്റെ മധുരം വര്‍ദ്ധിപ്പിക്കാനോ ആകര്‍ഷകമാക്കാനോ ആയി ഗ്ലൂക്കോസ് ലായനിയോ പഞ്ചസാര വെള്ളമോ അതിലേക്ക് കുത്തിവെക്കുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇത്തരത്തില്‍ മലിനമായ തണ്ണിമത്തനിലേക്ക് ഇത്തരം ദ്രാവകങ്ങള്‍ കുത്തിവെക്കുന്നത് ബാക്ടീരിയകളുടെ വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് രൂപാലി ദത്ത പറയുന്നു.
ഡയറ്റീഷ്യനും സര്‍ട്ടിഫൈഡ് ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ ഡോ. അര്‍ച്ചന ബത്രയുടെ അഭിപ്രായത്തില്‍, സാല്‍മൊണല്ല (Salmonella), ലിസ്റ്റീരിയോസിസ് (Listeriosis), അല്ലെങ്കില്‍ ഇ. കോളി (E. coli) തുടങ്ങിയ ദോഷകരമായ രോഗാണുക്കള്‍ പഴത്തില്‍ കലരുമ്പോഴാണ് അപകടമുണ്ടാകുന്നത്. ഇത്തരത്തിലുള്ള അണുബാധകള്‍ കടുത്ത നിര്‍ജ്ജലീകരണത്തിലേക്കും (dehydration), രക്തത്തിലെ അണുബാധയിലേക്കും (sepsis), ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സങ്കീര്‍ണ്ണതകളിലേക്കും നയിച്ചേക്കാം. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ ഇത്തരം അവസ്ഥകള്‍ മരണകാരണമാകാം.
തണ്ണിമത്തനുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ അസാധാരണമല്ല. ഇത് പലപ്പോഴും വയറിളക്കം, ഛര്‍ദ്ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഇതിന്റെ തീവ്രത താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കും:
അതേസമയം, പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് ഒരു പ്രത്യേക ഭക്ഷണത്തെ മാത്രം കുറ്റപ്പെടുത്തുന്നത് പ്രയാസമാണെന്ന് രൂപാലി ദത്ത മുന്നറിയിപ്പ് നല്‍കുന്നു. മലിനമായ പഴങ്ങള്‍, ശരിയായി കൈകാര്യം ചെയ്യാത്ത ഭക്ഷണം, അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ദീര്‍ഘനേരം സൂക്ഷിച്ചുവെച്ച ഭക്ഷണസാധനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ഭക്ഷ്യവിഷബാധയുണ്ടാകാം.
കുടുംബം രാത്രി വൈകിയാണ് തണ്ണിമത്തന്‍ കഴിച്ചതെന്ന് പറയപ്പെടുന്നു. ഭക്ഷണം കഴിക്കുന്ന സമയം പ്രധാനമാണോ?
തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ സമയം പ്രധാനമാണെന്ന് രൂപാലി ദത്ത വ്യക്തമാക്കുന്നു. ഉറക്കസമയത്ത് ദഹനപ്രക്രിയ സാവധാനത്തിലാകുന്നതിനാല്‍, രാത്രി വൈകി (പ്രത്യേകിച്ച് രാത്രി 8 മണിക്ക് ശേഷം) പഴങ്ങളോ കനത്ത ആഹാരമോ കഴിക്കുന്നത് ഒഴിവാക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു.
രാവിലെ
രാത്രി വൈകി തണ്ണിമത്തന്‍ കഴിക്കുന്നത് നേരിട്ട് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകില്ലെന്ന് അവര്‍ ഊന്നിപ്പറയുന്നു. എന്നാല്‍ പഴം മലിനമാണെങ്കിലോ ശരീരം അത് ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണെങ്കിലോ രാത്രിയിലെ ഉപയോഗം ദഹനസംബന്ധമായ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്ന സാഹചര്യത്തില്‍, മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് അധികൃതര്‍. ഭക്ഷണത്തിലെ ശുചിത്വം, സുരക്ഷിതമായ സംഭരണരീതികള്‍, വിശ്വസനീയമായ ഇടങ്ങളില്‍ നിന്ന് പുതിയ പഴങ്ങള്‍ വാങ്ങി ഉപയോഗിക്കല്‍ എന്നിവയുടെ പ്രാധാന്യം വിദഗ്ധര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.
Health experts warn against ‘artificial ripening’ and chemical injections in watermelons following four mysterious deaths in Mumbai. Contamination with Salmonella and E. coli, often caused by unsanitary handling, can lead to severe diarrhea and life-threatening dehydration. Consumers are advised to avoid eating watermelon after 8 PM and to be cautious of fruits that appear unnaturally bright red.


