കോട്ടയം: മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നദീതീരത്തുള്ള വീടുകളിലെ ആളുകളെ മാറ്റി. ചാമപ്പാറ ഭാഗത്താണ് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഈരാറ്റ്പേട്ട അടുക്കം മേഖലയില്‍ ഉരുള്‍പൊട്ടിയതായി ആശങ്ക ഉയരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
നദീതീരത്തുള്ള വീടുകളില്‍ വെള്ളം കയറിയതാണ് റിപ്പോര്‍ട്ട്. ചാമപ്പാറ പള്ളിയുടെ മുറ്റത്തും വെള്ളം കയറി. തീക്കോയി വെള്ളികുളം റൂട്ടില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അടിവാരം ഭാഗത്തു നിന്നുള്ള മീനച്ചിലാറ്റിലും ജലം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. പൂഞ്ഞാര്‍ ടൗണിലെ ചെക്ക് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു റോഡിന് ഒപ്പമെത്തി.ഇടുക്കി അടിമാലിയിലും ശക്തമായ മഴ തുടരുകയാണ്. വീടുകളില്‍ വെള്ളം കയറുമോ എന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News