തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറഞ്ഞു. ഇനി മുതല്‍ കുപ്പിവെള്ളം വാങ്ങാന്‍ 13 രൂപ നല്‍കിയാല്‍ മതി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിജ്ഞാപനം ഉടനിറങ്ങും. ഇരുപത് രൂപയാണ് നിലവില്‍ ഒരു കുപ്പി വെള്ളത്തിന് ഇടാക്കുന്നത്. എട്ട് രൂപയ്ക്ക് ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം ലഭിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ വില നിശ്ചയിച്ചത്.
വില നിയന്ത്രണത്തോടൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും.