വിവാഹിതയായ സഹപ്രവർത്തകയോട് മോശമായി പെരുമാറി; കൊല്ലത്ത് സർക്കാ‍ർ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു

'ഭയങ്കര ശല്യം'; വിവാഹിതയായ സഹപ്രവർത്തകയോട് മോശമായി പെരുമാറി; കൊല്ലത്ത് സർക്കാ‍ർ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: കൊല്ലത്ത് സഹപ്രവർത്തകയെ ശല്യം ചെയ്ത് ആക്രമിച്ചെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാട്ടർ അതോറിറ്റിയിൽ ക്ലാർക്ക് ആയി ജോലിചെയ്യുന്ന നിഷാദ് ( 40 ) ആണ് പിടിയിലായത്. വർക്കല ഇടവ സ്വദേശിയാണ് നിഷാദ്.

പ്രതിയോട് അടുപ്പം പുലർത്തണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തെന്നും വഴങ്ങാത്തതിനാൽ ആക്രമിച്ചെന്നുമാണ് പ്രധാന പരാതി. കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണർക്ക് യുവതി നൽകിയ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓഫീസിൽ വെച്ച് ആക്രമിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

A government official has been arrested in Kollam for allegedly harassing and assaulting a female colleague. Nishad (40), a clerk at the Kerala Water Authority and a native of Varkala Edava, was taken into custody by the East Police following a complaint filed with the ACP. The victim alleged that Nishad had been constantly harassing her to maintain a close relationship and resorted to violence when she refused.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News