29.4 C
Kottayam
Friday, June 5, 2026

ഡെങ്കിപ്പനിയില്‍ തീവ്രവ്യാപനമുണ്ടാകുമെന്ന് മുന്നറിയിപ്പ്,പടരുന്നത് ടൈപ്പ് ത്രീ വൈറസ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ടൈപ്പ് ത്രീ ഡെങ്കിയെന്ന് ആരോ​ഗ്യവിദ​ഗ്ധർ. ഈ മാസവും അടുത്ത മാസവും ഡെങ്കി തീവ്ര വ്യാപനമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ജൂൺ മാസം മാത്രം മൂന്നുലക്ഷത്തിലേറെപ്പേരാണ് പക‍ർച്ച പനി ബാധിതരായത്.

മഴയും വെയിലും ഇടവിട്ട് വന്നത് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂട്ടി. ടൈപ്പ് വൺ, ടൈപ്പ് ടു വൈറസുകൾക്കൊപ്പം ടൈപ്പ് 3 എന്ന വകഭേദം കൂടി പട‍ർന്നതോടെ കേരളം പനിച്ച് വിറയ്ക്കുകയാണ്. രോ​ഗ വ്യാപനം ഇനിയും കൂടും.

രോ​ഗം തീവ്രമാകാനുള്ള സാധ്യതയും ഉണ്ട്. മരണ നിരക്ക് കുറയ്ക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഇനിയുളള ദിവസങ്ങൾ തീവ്ര വ്യാപനത്തിന്‍റേതാകുമെന്നാണ് നി​ഗമനം. രോ​ഗത്തിന്‍റെ രീതി , മരണ കാരണം എന്നിവ ​പഠന വിധേയമാക്കിയതിനു ശേഷമാണ് ഈ മുന്നറിയിപ്പ്.

കേരളത്തിൽ ജൂൺ മാസം മാത്രം പനി ബാധിച്ചത് 293424 പേർക്കാണ്. പകർച്ച വ്യാധികൾ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 79. ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 1876പേർക്കാണെങ്കിൽ രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയത് 6006 പേർ. എലിപ്പനി സ്ഥിരീകരിച്ചത് 166 പേർക്കാണെങ്കിൽ രോഗ ലക്ഷണങ്ങളോടെ എത്തി ചികിൽസ തേടിയത് 229 പേരാണ്.

- Advertisement -

എലിപ്പനി മൂലം 23 പേർ മരിച്ചു. വയറിളക്ക രോഗം ബാധിച്ചത് അരലക്ഷത്തിലധികം പേർക്കാണ്. 203പേർക്ക് എച്ച് വൺ എൻ വണ്ണും സ്ക്രബ് ടൈഫസ് ബാധിച്ച് 22പേരും സിക്ക ബാധിച്ച് രണ്ടുപേരും ചികിൽസ തേടിയെന്നാണ് കണക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week