24.9 C
Kottayam
Friday, June 5, 2026

‘തെരഞ്ഞെടുപ്പ് ജയിക്കാനുള്ള പ്രവർത്തനം നടക്കുന്നില്ല, ബിജെപി പ്രവർത്തകർ നിരാശയിൽ’; കൃഷ്ണകുമാർ

Must read

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകളില്‍ അതൃപ്തി അറിയിച്ച് ദേശീയ കൗണ്‍സില്‍ അംഗവും നടനുമായ കൃഷ്ണകുമാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ട പ്രവര്‍ത്തനം കേരളത്തില്‍ നടക്കുന്നില്ലായെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു.

തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ കാണുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത പരിപാടിയില്‍ അവഗണിക്കപ്പെട്ടതില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശനം.

പാര്‍ട്ടി കലാകാരന്മാര്‍ക്ക് വേണ്ട അംഗീകാരം ലഭിക്കുന്നില്ല. വിശാല ജനസഭയിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നിരാശയിലാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജനസഭയില്‍ അവഗണിക്കപ്പെട്ടതിനുള്ള അതൃപ്തി പരസ്യമാക്കിയതോടെ കൃഷണ്കുമാര്‍ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ദേശീയ കൗണ്‍സില്‍ അംഗമെന്ന നിലയ്ക്ക് കേന്ദ്ര നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചിരുന്നുവെന്നും ബിജെപിയോട് താന്‍ പ്രതിജ്ഞാബന്ധനാണെന്നും ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് വരുന്നത്.

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പൊരുക്കങ്ങളുടെ ആദ്യപടിയായി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിശാല ജനസഭ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജെ പി നദ്ദ. പരിപാടിയുടെ വേദിയിലേക്ക് കൃഷ്ണകുമാറിനെ സംസ്ഥാന നേതാക്കള്‍ ക്ഷണിച്ചിരുന്നില്ല.

- Advertisement -

ഒടുവില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നു. തുടര്‍ന്ന് പരിപാടി അവസാനിക്കും മുമ്പ് കൃഷ്ണകുമാര്‍ മടങ്ങിപ്പോവുകയായിരുന്നു. സിനിമാ മേഖലയില്‍ നിന്നും അലി അക്ബര്‍, ഭീമന്‍ രഘു, രാജസേനന്‍ എന്നിവര്‍ ബിജെപി വിട്ടതിന് പിന്നാലെയാണ് നടന്‍ കൃഷ്ണകുമാറും പാര്‍ട്ടിയില്‍ അതൃപ്തി പരസ്യമാക്കിയത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന ബിജെപിയില്‍ അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് നേതാക്കള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയില്‍ പുനഃസംഘടനയില്ലെന്നാണ് എംടി രമേശ് അറിയിച്ചിരിക്കുന്നത്. കെ സുരേന്ദ്രന്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും പ്രവര്‍ത്തകര്‍ പുനഃസംഘടനയെപ്പറ്റി ആവലാതിപ്പെടേണ്ടതില്ലെന്നും എംടി രമേശ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week