KeralaNews

Rain Kerala:സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പട്ടയിടങ്ങളിൽ അതിശക്തമായ മഴ തുടരും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും നാൽപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ-മധ്യ ജില്ലകളിൽ കൂടുതൽ ജാഗ്രത വേണം.

കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

അതേസമയം, വേനൽമഴയിലും കാറ്റിലും വിവിധ ഇടങ്ങളിൽ കഴിഞ്ഞ ദിവസവും നാശ നഷ്‌ടമുണ്ടായി. കുട്ടനാട്ടിൽ വീശിയടിച്ച കാറ്റ് വ്യാപക നാശനഷ്‌ടമാണ് ഉണ്ടാക്കിയത്. വെളിയനാട് ഗ്രാമപഞ്ചായത്ത്, രാമങ്കരി തുടങ്ങിയ മേഖലകളിൽ വീടുകളും വാഹനങ്ങളും ഉൾപ്പെടെ മരം വീണ് തകർന്നിരുന്നു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലും കാറ്റ് നാശം വിതച്ചു. കള്ളിക്കാട് പരുത്തിപള്ളി, ആര്യനാട്, വെള്ളനാട് എന്നിവിടങ്ങളിലാണ് നാശ നഷ്‌ടമുണ്ടായത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button