സൂപ്പർ ഹോട്ട് ലുക്കില്‍ വാമീഖ ഗബ്ബി;’ഗോദ’ നായികയുടെ ചൂടൻ രംഗങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം
മുംബൈ: വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത സ്പൈ ത്രില്ലര്‍ ചിത്രമാണ് ഖുഫിയ. അമര്‍ ഭൂഷണിന്റെ എക്സേപ്പ് ടു നോ വേര്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒക്ടോബര്‍ 5 നാണ് റിലീസ് ചെയ്തത്.
നെറ്റ്ഫ്ളിക്സില്‍ ട്രെൻഡിങ് ലിസറ്റില്‍ തുടരുമ്ബോള്‍ ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഗോദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വാമീഖ ഗബ്ബിയുടെ രംഗങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
സീരിസിലെ ചിത്രങ്ങളും രംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സിനിമയ്ക്കെതിരേയും വാമീഖ ഗബ്ബിയ്ക്കെതിരേയും വിമര്‍ശനവുമായി ഒട്ടേറെ പേര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്ബോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നിദ്രയിലാണെന്നും ഇന്ത്യൻ സംസ്കാരത്തെ ഇത് നശിപ്പിക്കുകയാണെന്നും സംവിധായകനും നിര്‍മാതാവും നടനുമായ കമാല്‍ ആര്‍ ഖാൻ ആരോപിച്ചു.
തബു, അലിഫസല്‍ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഷ് വിദ്യാര്‍ഥി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും വേഷമിടുന്നു. രോഹൻ നരൂലയും വിശാല്‍ ഭരദ്വാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിബി ഫിലിം പ്രൊഡക്ഷനാണ് നിര്‍മാണം.