മലയാളി പെണ്‍കുട്ടിയെ കൊണ്ടേ പോകൂ! രാം ഗോപാല്‍ വര്‍മയുടെ അക്കൗണ്ട് നിറഞ്ഞ് ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍

മുംബൈ: മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ പ്രശംസിച്ചുകൊണ്ടുള്ള രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് വൈറലായിരുന്നു. സാരിയില്‍ ഇത്ര സുന്ദരിയായ സ്ത്രീയെ താൻ കണ്ടിട്ടില്ല എന്നാണ് രാം ഗോപാല്‍ വര്‍മയുടെ കമന്റ്.

ശ്രീലക്ഷ്മിയെ നായികയാക്കി സാരിയെക്കുറിച്ച്‌ ഒരു സിനിമ എടുക്കാനുള്ള താല്‍പ്പര്യവും അദ്ദേഹം പങ്കുവച്ചിരുന്നു. ആര്‍ജിവി ഇപ്പോഴും ശ്രീലക്ഷ്മിയുടെ പിന്നാലെയാണ് എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ തെളിയിക്കുന്നത്.

സാരി ഗേള്‍ എന്നു പറഞ്ഞുകൊണ്ട് ശ്രീലക്ഷ്മിയുടെ നിരവധി ചിത്രങ്ങളാണ് രാം ഗോപാല്‍ വര്‍മ പങ്കുവെക്കുന്നത്. സാരിയാണ് ഏറ്റവും മനോഹരമായ വസ്ത്രം എന്ന് പലരും പറഞ്ഞപ്പോള്‍ താൻ വിശ്വസിച്ചില്ലെന്നും അത് സത്യമാണെന്ന് തോന്നിയത് ശ്രീലക്ഷ്മിയുടെ സാരി ചിത്രങ്ങള്‍ കണ്ടപ്പോഴാണ് എന്നാണ് ആര്‍ജിവി പറയുന്നത്. സാരിയില്‍ ഒരു പെണ്‍കുട്ടിയെ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. ഫൊട്ടോഗ്രാഫറായ അഘോഷ് ഡി. പ്രസാദിനെയും ആര്‍ജിവി അഭിനന്ദിച്ചു.

സാരിയിലുള്ള ശ്രീലക്ഷ്മിയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇത് ആരാണെന്ന് രാം ഗോപാല്‍ വര്‍മ തിരക്കുകയായിരുന്നു. പിന്നാലെയാണ് മലയാളി മോഡലായ ശ്രീലക്ഷ്മിയാണ് എന്ന് അറിയുന്നത്. തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാൻ താല്‍പ്പര്യമുണ്ടോ എന്ന് ആര്‍ജിവി ചോദിക്കുകയായിരുന്നു. കഥയും കഥാപാത്രവും അറിഞ്ഞതിനു ശേഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News