ബിജെപി അധ്യക്ഷന്‍ പറന്നിറങ്ങി; സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

ബാലിയ: ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ഹെലികോപ്റ്റര്‍ നിലത്തിറങ്ങവെ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഹെലികോപ്റ്ററില്‍നിന്നുള്ള ശക്തമായ കാറ്റ് മൂലമാണ് ചുറ്റുമതില്‍ തകര്‍ന്ന് വീണത്.

ബാലിയ ജില്ലയിലെ ഫെഫന മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും സംസ്ഥാന മന്ത്രിയുമായ ഉപേന്ദ്ര തിവാരിക്കുവേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു നദ്ദ. ബിജെപി അധ്യക്ഷന്റെ ഹെലികോപ്റ്റര്‍ ഇറങ്ങാനായി റാത്സര്‍ ഇന്റര്‍ കോളേജിന്റെ ഗ്രൗണ്ടിലാണ് ഹെലിപാഡ് തയാറാക്കിയിരുന്നത്.

ഹെലികോപ്റ്ററില്‍ നിന്നുള്ള കാറ്റിന്റെ ശക്തിയില്‍ ചുറ്റുമതില്‍ തകര്‍ന്നു വീണു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലായി. ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച ചര്‍ച്ചകളും ഇതോടെ ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News