സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു

ഇടുക്കി: അശ്ലീല, സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി സിപിഐഎമില്‍ ചേര്‍ന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെതിരെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു സിപി മാത്യുവിന്റെ വിവാദ പ്രസംഗം.

യുഡിഎഫ് അംഗം കൂറുമാറിയതിനെ തുടര്‍ന്ന്, ഇടുക്കിയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ചില പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു. ഏറ്റവും അവസാനമാണ് രാജി ചന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജി ചന്ദ്രന്‍ സിപിഐഎമിലേക്ക് കൂറുമാറിയത്. ഇതോടെ ഭരണം സിപിഐമിനു ലഭിച്ചു. ഇതിനു പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

ലൈംഗികച്ചുവയോടെയാണ് സി.പി മാത്യു സംസാരിച്ചത്. സ്ത്രീകള്‍ അടങ്ങുന്ന സദസ്സിനോടായിരുന്നു സി.പി മാത്യുവിന്റെ പരാമര്‍ശം. അടുത്ത് പല നേതാക്കളും പ്രവര്‍ത്തകരുമൊക്കെ ഉണ്ടായിരുന്നെങ്കിലും സിപി മാത്യുവിനെ ആരും തിരുത്താന്‍ തയ്യാറായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News