27.7 C
Kottayam
Friday, May 3, 2024

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; ഡമ്മി പരീക്ഷണവുമായി സി.ബി.ഐ

Must read

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സി.ബി.ഐയുടെ ഡമ്മി പരീക്ഷണം. കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. ഡിവൈ എസ്പി അനന്ത കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണോ എന്ന് പരിശോധിക്കാനാണ് ഡമ്മി പരീക്ഷണം.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയ സി.ബി.ഐ പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജനുവരി 2 നാണ് വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

എന്നാല്‍ സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ പിന്നെയും വൈകിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പിന്നീട് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേകം പ്രത്യേകം എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ എഫ്.ഐ.ആര്‍ .കേസില്‍ മൂന്ന് പ്രതികളാണ് നിലവില്‍ ജയിലിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week