24.7 C
Kottayam
Monday, June 8, 2026

വാഗമണ്‍ നിശാപാര്‍ട്ടി; അന്വേഷണം സിനിമ-സീരിയല്‍ മേഖലകളിലേക്കും

Must read

ഇടുക്കി: വാഗമണ്‍ നിശാപാര്‍ട്ടി സംബന്ധിച്ച അന്വേഷണം സിനിമ-സീരിയല്‍ മേഖലകളിലേക്കും. പിടിയിലായ മോഡല്‍ നിരവധിപ്പേരെ പാര്‍ട്ടികളിലേക്ക് എത്തിച്ചിരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

നിശാപാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പനയെന്നാണ് കണ്ടെത്തല്‍. പിടിച്ചെടുത്തത് ഏഴ് തരം ലഹരിമരുന്നുകളാണ്. എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയ കെമിക്കല്‍ ഡ്രഗുകളാണ് എത്തിച്ചുനല്‍കിയതെന്നാണ് വിവരം.

കൊച്ചി വഴിയാണ് ലഹരിമരുന്ന് വാഗമണില്‍ എത്തിച്ചതെന്നാണ് സൂചന. സംഭവത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാന ലഹരി മരുന്ന് മാഫിയ കേന്ദ്രീകരിച്ച് പോലീസും അന്വേഷണം നടത്തും.

വാഗമണിൽ നിശാവിരുന്ന് നടന്ന റിസോർട്ടിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗവും പരിശോധന നടത്തി. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാണു എക്സൈസ് ഇന്റലിജൻസിന്റെ നീക്കം.നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ ബന്ധങ്ങളും മറ്റു വിവരങ്ങളും അന്വേഷിക്കുന്നതിലൂടെ കൂടുതൽ ലഹരി ഇടപാടുകൾക്കു തെളിവു ലഭിക്കുമെന്നാണു എക്സൈസിന്റെ പ്രതീക്ഷ.

- Advertisement -

ഡോക്ടർമാർ, എൻജിനീയർമാർ, മാനേജ്മെന്റ് വിദഗ്ധർ, ഫാഷൻ ഡിസൈനർമാർ എന്നിവരാണു നിശാപാർട്ടിയിൽ പങ്കെടുക്കാനെത്തിയ മറ്റുള്ളവർ. നിശാപാർട്ടിയിൽ പങ്കെടുക്കാനെത്തിയ 49 പേരെയും രക്ഷിതാക്കളെ വിളിച്ചറിയിച്ച ശേഷമാണു വിട്ടയച്ചത്.

- Advertisement -

കണ്ടെടുത്ത ലഹരിമരുന്നുകളുടെ അളവ് ഇങ്ങനെയാണ്

എക്സ്റ്റസി പിൽസ്– 45.81ഗ്രാം
എക്സ്റ്റസി പൗഡർ– 13.46 ഗ്രാം
എൽഎസ്ഡി സ്റ്റാംപ്– 52 മില്ലിഗ്രാം( 27 സ്റ്റാംപുകൾ)
ഹാഷിഷ്– 4.98 ഗ്രാം
ചരസ്സ്– 1.10 ഗ്രാം
എംഡിഎംഎ– 61.28
കഞ്ചാവ്– 14.25 ഗ്രാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week