തിരുവന്തപുരം: കര്‍ഷക സംഘടനകളെ ചേര്‍ത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തീരുമാനത്തോടെ രൂപീകരിക്കുന്ന പാര്‍ട്ടിക്ക് ‘കേരള കര്‍ഷക വ്യാപാരി പാര്‍ട്ടി’ എന്നായിരിക്കും പേര്.
ഈ മാസം തന്നെ ഒരുലക്ഷം പേരെ അണിനിരത്തി പാര്‍ട്ടി പ്രഖ്യാപിക്കാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി കര്‍ഷക സംഘടനകളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. മുന്നണികളോട് നിലവില്‍ സമദൂര നയമാണ്. ചര്‍ച്ചകള്‍ക്കായുള്ള വാതില്‍ അടയ്‌ക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം.
പത്തരലക്ഷം അംഗങ്ങളുള്ള ഏകോപന സമിതിക്ക് പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി വളരാനാവുമെന്നാണ് കണക്കുകൂട്ടല്‍. കൃഷിക്കാരും ചെറുകിട കച്ചവടക്കാരുമാണ് രാജ്യത്തെ മുഴുവന്‍ നയിക്കുന്ന സാമ്പത്തിക ശേഷിയെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു. അവന്റെ കൈ അവന്റെ തലയ്ക്കുവെച്ച് ഉറങ്ങണം അതിനാണ് പാര്‍ട്ടി ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.