തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന കെ റെയിലിനെതിരെ പ്രതിഷേധം കനക്കുകയാണ്. സംസ്ഥാനത്തുടനീളം പ്രതിഷേധ തീ ആളിപ്പടരുന്നു. പ്രതിപക്ഷ നേതാക്കള്‍ പദ്ധതിക്കെതിരെ മുന്നിലുണ്ട്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ തെരഞ്ഞെടുപ്പ് പ്രചാരണ ഓഡിയോ സന്ദേശം പങ്ക് വച്ചിരിക്കുകയാണ് വി.ടി ബല്‍റാം.
‘ഇങ്ങനെയാണ് അദ്ദേഹം കടന്ന് വന്നത്. ഈ വാക്കുകള്‍ക്കാണ് അന്ന് ഇന്നാട്ടിലെ ജനങ്ങള്‍ പിന്തുണ നല്‍കിയത്. അദ്ദേഹം വന്നു എല്ലാം ശരിയായി’ ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. 2016 തെരഞ്ഞെടുപ്പ് ഓഡിയോ സന്ദേശമാണ് ബല്‍റാം പങ്കുവെച്ചത്. ഓഡിയോയില്‍ മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ:
”നമസ്‌കാരം ഞാന്‍ പിണറായി വിജയന്‍, വികസനത്തിന്റെ പേരില്‍ എന്തൊക്കെയാണ് ചിലര്‍ കാട്ടിക്കൂട്ടുന്നത്, വെറുതേ കല്ലിടുന്നതാണോ വികസനം? പ്രകൃതിയെ തകര്‍ത്താണോ പുരോ?ഗതി വരേണ്ടത്. മനുഷ്യത്വമില്ലെങ്കില്‍ എന്ത് വികസനം? ഉത്തരവാദിത്വവും മനുഷ്യത്വവുമുളള വികസനത്തിന് എല്‍ഡിഎഫിനൊപ്പം അണി നിരക്കൂ. എല്‍ഡി എഫ് വരും എല്ലാം ശരിയാകും.”
അതേസമയം സംസ്ഥാന വ്യാപകമായി സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. സെക്രട്ടേറിയറ്റ് മതില്‍ ചാടി കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മക കെ റെയില്‍ കുറ്റികള്‍ സ്ഥാപിച്ചു. വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. കോഴിക്കോട് കല്ലായില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ കല്ലായിപ്പുഴയില്‍ വലിച്ചെറിഞ്ഞ് കോണ്‍?ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍. റോഡില്‍ മാര്‍ക്ക് ചെയ്യാനായി ഉദ്യോ?ഗസ്ഥര്‍ കൊണ്ടുവന്ന പെയിന്റ് പ്രവര്‍ത്തകര്‍ തട്ടിമറിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി.