25.5 C
Kottayam
Friday, June 5, 2026

നടിയെ ആക്രമിച്ച കേസ്; അന്വേഷണം ദിലീപിന്റെ മുന്‍ നായികയിലേക്ക്

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ദിലീപിന്റെ മുന്‍ നായികയിലേക്ക്. ദിലീപിന്റെ അടുത്ത സുഹൃത്തായ സിനിമാ നടിയെ ഉടനെ ചോദ്യം ചെയ്യും. ഇതോടൊപ്പം കേസില്‍ സീരിയല്‍ താരമായ പ്രവാസി സംരംഭകയുടെ പങ്കും അന്വേഷിക്കും. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നടിമാര്‍ ഇടപെട്ടതായാണ് സൂചന.

നിലവില്‍ ദുബായില്‍ സ്ഥിര താമസമാക്കിയ നടി ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുകയാണ്. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് ദിലീപ് മായച്ചു കളഞ്ഞത്. ഇവയില്‍ ദിലീപിന്റെ മുന്‍ നായികയുടേതും സീരിയല്‍ നടിയായ സംരംഭകയുടേയും ചാറ്റുകളാണ് സംശയാസ്പദമായി കണ്ടെത്തിയിരിക്കുന്നത്.

- Advertisement -

സ്വകാര്യ സംഭാഷണങ്ങള്‍ക്ക് പുറമെ ഈ രണ്ടു നടിമാരുമായും ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സംസാരിച്ചിരുന്നെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം ഈ ചാറ്റുകള്‍ നശിപ്പിച്ചെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയിലുണ്ട്. ഫോണുകളിലെ ചാറ്റുകള്‍ അന്വേഷണം സംഘം റിട്രീവ് ചെയ്തപ്പോളാണ് ഈ വിവരങ്ങള്‍ ലഭ്യമായി. ഇരുവരെയും ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week