കൂട്ടിക്കലില്‍ രാവിലെ ആറിനേ വോട്ടിംഗ് ആരംഭിച്ചു! ഏഴിന് മുമ്പ് ചെയ്ത വോട്ടുകള്‍ നീക്കം ചെയ്തു

കോട്ടയം: കോട്ടയം കുട്ടിക്കലില്‍ നിശ്ചയിച്ച സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിക്കേണ്ട വോട്ടെടുപ്പാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഒരു മണിക്കൂര്‍ നേരത്തെ ആരംഭിച്ചത്.

കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്ടിലാണ് രാവിലെ ആറിന് വോട്ടെടുപ്പ് തുടങ്ങിയത്. 17 പേര്‍ വോട്ട് ചെയ്ത ശേഷം പോളിംഗ് നിര്‍ത്തിവച്ചു. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏഴിന് മുമ്പ് ചെയ്ത 17 വോട്ടുകള്‍ നീക്കം ചെയ്തു. അത്രയും വോട്ടര്‍മാരെ തിരിച്ചുവിളിച്ച് വീണ്ടും വോട്ട് ചെയ്യിക്കാന്‍ ശ്രമം നടക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News