KeralaNewsRECENT POSTS
വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ല; വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം
കൊച്ചി: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍കാവ് എന്നീ മണ്ഡലങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. എറണാകുളത്തെ അയ്യപ്പന്‍കാവിലുള്‍പ്പെടെ പോളിംഗ് ബൂത്തില്‍ മുട്ടറ്റം വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഇവിടുത്തെ 68ാം നമ്പര്‍ ബൂത്തില്‍ മൂന്ന് മണിക്കൂറില്‍ 30 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയതെന്നാണ് വിവരം.
പലയിടങ്ങളിലും ബൂത്തുകള്‍ വെള്ളത്തിലായി ഇതേത്തുടര്‍ന്ന് പോളിംഗ് ബൂത്തുകള്‍ സ്‌കൂളുകളുടെ മുകള്‍ നിലയിലേക്ക് മാറ്റി ക്രമീകരിച്ചു. വൈദ്യുതി തകരാറും കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി. അരൂരിലും വിവിധയിടങ്ങളില്‍ പോളിംഗ് സ്റ്റേഷനുകളില്‍ വെള്ളം കയറി. മഴതുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ്- ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News