തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും വോട്ടിങ് നിലയും മറ്റ് വിവരങ്ങളും അറിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് വോട്ടുനില അറിയാന്‍ സാധിക്കുക.
ഈ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. വ്യക്തിയുടെ മൊബൈല്‍ നമ്പറും ഏതെങ്കിലും ഐ.ഡി.കാര്‍ഡ് നമ്പറും നല്‍കിയാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
വോട്ടെണ്ണല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമായ എന്‍കോര്‍ എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നടത്തുന്നത്. വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള എന്‍കോറിന്റെ പരിശീലന പരിപാടി പൂര്‍ത്തിയായിട്ടുണ്ട്.
പോസ്ററല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അര മണിക്കൂറിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുക. സര്‍വീസ് വോട്ടര്‍മാരുടെ ഇലക്ട്രോണിക്കലീ ട്രാന്‍സ് മീറ്റഡ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.