31.1 C
Kottayam
Friday, May 17, 2024

റിട്ടേണിംഗ് ഓഫീസര്‍ എത്താന്‍ വൈകി; തിരുവില്വാമലയില്‍ വോട്ടെണ്ണല്‍ വൈകുന്നു

Must read

തൃശൂര്‍: തിരുവില്വാമല പഞ്ചായത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ വൈകുന്നു. ഏഴ് മണിക്ക് എത്തേണ്ട റിട്ടേണിംഗ് ഓഫീസര്‍ എട്ടരക്കാണ് എത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കൗണ്ടിംഗ് ഏജന്റുമാര്‍ രംഗത്തെത്തി.

അതേസമയം, സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാല്‍ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. സര്‍വീസ് വോട്ടുകള്‍ക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാല്‍ വോട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week